HomeNationalനൃത്ത പരിശീലനത്തിനിടെ തളർന്നുവീണു: വിഷപ്രാണിയുടെ കടിയേറ്റ 9 വയസ്സുകാരിക്ക് ദാരുണാന്ത്യം |...

നൃത്ത പരിശീലനത്തിനിടെ തളർന്നുവീണു: വിഷപ്രാണിയുടെ കടിയേറ്റ 9 വയസ്സുകാരിക്ക് ദാരുണാന്ത്യം | Venomous insect

നാമക്കൽ: തമിഴ്‌നാട്ടിലെ നാമക്കലിൽ വിഷ പ്രാണിയുടെ കടിയേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരി മരിച്ചു. തിരുച്ചെങ്കോട് കൗണ്ടംപാളയം സ്വദേശിനി എം. രക്ഷമിതയാണ് മരണത്തിന് കീഴടങ്ങിയത്. കുമാരമംഗലം പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു രക്ഷമിത.(Tragic end for 9-year-old girl who collapsed during dance practice after being bitten by a venomous insect)

സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഞായറാഴ്ച സ്കൂളിന് സമീപമുള്ള മണ്ഡപത്തിൽ നൃത്ത പരിശീലനം നടക്കുകയായിരുന്നു. ഇതിൽ പങ്കുചേരുന്നതിനിടെയാണ് രക്ഷമിത പെട്ടെന്ന് തളർന്നുവീണത്. ഉടൻ തന്നെ അധ്യാപകർ കുട്ടിയെ തിരുച്ചെങ്കോട് ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു.

ചികിത്സ നൽകിയെങ്കിലും കുട്ടിയുടെ നില വഷളായതിനെത്തുടർന്ന് നാമക്കൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് രക്ഷമിത മരണമടഞ്ഞത്.

Clickable Info Box