Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeNationalസ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയ നീക്കം: പ്രതിപക്ഷ പാർട്ടികളുടെ നിർണ്ണായക തീരുമാനം ഇന്ന്;...

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയ നീക്കം: പ്രതിപക്ഷ പാർട്ടികളുടെ നിർണ്ണായക തീരുമാനം ഇന്ന്; വിട്ടുനിന്ന് TMC | Speaker

🎙️ Latest Podcast

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകുന്ന കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ ഇന്ന് അന്തിമ തീരുമാനമെടുക്കും. സഭയിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ നിര ഇന്ന് വീണ്ടും യോഗം ചേരും. അതേസമയം, സ്പീക്കർക്കെതിരായ നോട്ടീസിൽ ഒപ്പിടാൻ തൃണമൂൽ കോൺഗ്രസ് ഇതുവരെ തയ്യാറാകാത്തത് പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്.(No-confidence motion against Speaker, Opposition parties’ crucial decision today)

രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. എംപിമാരുടെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സഭയിൽ ഉന്നയിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാരുമായി ചർച്ച ചെയ്ത ശേഷം അറിയിക്കാമെന്നാണ് സ്പീക്കർ അറിയിച്ചിരിക്കുന്നത്. സ്പീക്കർ ഇന്ന് സ്വീകരിക്കുന്ന നിലപാടായിരിക്കും പ്രതിപക്ഷത്തിന്റെ അടുത്ത നീക്കത്തെ സ്വാധീനിക്കുക.

കോൺഗ്രസും മറ്റ് പ്രമുഖ പ്രതിപക്ഷ പാർട്ടികളും അവിശ്വാസ നീക്കവുമായി മുന്നോട്ട് പോകാൻ താല്പര്യപ്പെടുമ്പോൾ തൃണമൂൽ കോൺഗ്രസ് വിട്ടുനിൽക്കുന്നത് ചർച്ചയാകുന്നുണ്ട്. രാജ്യസഭയിൽ കേന്ദ്ര ബജറ്റിന്മേലുള്ള പൊതുചർച്ച ഇന്ന് തുടരും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.