ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ കൃത്രിമ ബുദ്ധി സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാൻ രാജ്യത്ത് സമഗ്രമായ പുതിയ നിയമം കൊണ്ടുവരണമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്തു. നിലവിലുള്ള നിയമങ്ങൾ മാത്രം എഐ സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടാൻ പര്യാപ്തമല്ലെന്ന് നിരീക്ഷിച്ചാണ് സമിതിയുടെ ഈ നീക്കം.(New law needed to prevent AI misuse, Parliamentary Standing Committee with crucial recommendation)
കഴിഞ്ഞ കുറച്ച് വർഷങ്ങളായി എഐ മേഖലയിലുണ്ടായ കുതിച്ചുചാട്ടം ഗുണകരമാണ്. എന്നാൽ, എഐ വികസനത്തിനും ഉപയോഗത്തിനും വ്യക്തമായ ചട്ടക്കൂട് വേണം എന്നാണാവശ്യം.
യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ഇതിനകം തന്നെ കർശനമായ എഐ നിയമങ്ങൾ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ വേഗതയ്ക്കൊപ്പം ഓടിയെത്താൻ നിയമനിർമ്മാണത്തിൽ മാറ്റം അനിവാര്യമാണെന്നാണ് സമിതിയുടെ നിലപാട്.

