ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ പ്രതിസന്ധിയെത്തുടർന്ന് നയാര എനർജി പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർദ്ധിപ്പിച്ചത്. രാജ്യത്തുടനീളം 6,660 ഔട്ട്ലെറ്റുകളുള്ള നായാര വില വർദ്ധിപ്പിച്ചെങ്കിലും മറ്റ് പൊതുമേഖലാ എണ്ണക്കമ്പനികൾ നിലവിൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.(Nayara Energy hikes fuel prices, Petrol increased by Rs 5.30 and diesel by Rs 3)
ഗുജറാത്തിലെ വാഡിനാറിലുള്ള തങ്ങളുടെ റിഫൈനറിയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. ഇത് ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത കുറയുമോ എന്ന ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. റിഫൈനറിയിലെ അറ്റകുറ്റപ്പണികൾക്കായാണ് ഈ നടപടിയെന്നാണ് സൂചന.
ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്നുണ്ടായ ആഗോള പ്രതിസന്ധി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ഇന്ധനവിലയെയും ബാധിച്ചിട്ടുണ്ട്. ഹൈദരാബാദിൽ രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പെട്രോളിന് ലിറ്ററിന് 107.46 രൂപയും ഡീസലിന് 95.70 രൂപയുമാണ് ഇവിടെ വില. മുംബൈ, കൊൽക്കത്ത നഗരങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു.

