HomeNationalപ്രകൃതിയുടെ സംഹാരരൂപം; യുപിയിൽ ടിൻ ഷെഡിനൊപ്പം വായുവിലേക്ക് ഉയർന്നുപൊങ്ങി യുവാവ്, ഞെട്ടിക്കുന്ന...

പ്രകൃതിയുടെ സംഹാരരൂപം; യുപിയിൽ ടിൻ ഷെഡിനൊപ്പം വായുവിലേക്ക് ഉയർന്നുപൊങ്ങി യുവാവ്, ഞെട്ടിക്കുന്ന വീഡിയോ | Uttar Pradesh Storm Video

ലഖ്‌നൗ: ഉത്തർപ്രദേശിൽ വീശിയടിച്ച കഠിനമായ കൊടുങ്കാറ്റിൽ ടിൻ ഷെഡ് കാറ്റിൽ പറക്കുന്നതിനൊപ്പം അതിൽ പിടിച്ചുനിന്ന യുവാവും വായുവിലേക്ക് ഉയർന്നുപൊങ്ങി (Uttar Pradesh Storm Video). പ്രകൃതിയുടെ ക്രോധം വെളിപ്പെടുത്തുന്ന ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

കൊടുങ്കാറ്റിൽ പറന്നുപോകാതിരിക്കാൻ ടിൻ ഷെഡിന്റെ തൂണുകളിലും മേൽക്കൂരയിലും പിടിച്ചുനിൽക്കാൻ ശ്രമിക്കുകയായിരുന്നു യുവാവ്. എന്നാൽ കാറ്റിന്റെ വേഗത വർദ്ധിച്ചതോടെ ടിൻ ഷെഡിനൊപ്പം ഇയാളും മുകളിലേക്ക് ഉയർന്നുപോകുകയായിരുന്നു.
ഏതാനും നിമിഷങ്ങൾ വായുവിൽ ടിൻ ഷെഡിനൊപ്പം നിയന്ത്രണമില്ലാതെ കറങ്ങിയ ശേഷം ഇയാൾ താഴേക്ക് പതിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ചുറ്റും നിൽക്കുന്നവർ ഭീതിയോടെ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്.

താഴെ വീണ യുവാവിന് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ കൊടുങ്കാറ്റ് വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണും വീടുകളുടെ മേൽക്കൂരകൾ തകർന്നും നിരവധി പേർക്ക് ദുരിതം നേരിടേണ്ടി വന്നു.

News Summary: A terrifying video from Uttar Pradesh has captured the raw power of nature as a man was swept high into the air along with a tin shed during a severe storm. The footage shows the man attempting to hold down the structure to prevent it from blowing away, only to be lifted several feet off the ground as the wind intensified. After being tossed in the air for a few moments, he fell to the ground and was reportedly rushed to a hospital with injuries. The storm caused widespread destruction across the region, uprooting trees and damaging property.

Clickable Info Box