Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeNationalഇനി 'കേരള'യല്ല, 'കേരളം': ബില്ലിന് അംഗീകാരം നൽകി, 'സേവാതീർത്ഥി'ലെ കേന്ദ്ര മന്ത്രിസഭാ...

ഇനി ‘കേരള’യല്ല, ‘കേരളം’: ബില്ലിന് അംഗീകാരം നൽകി, ‘സേവാതീർത്ഥി’ലെ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ആദ്യ തീരുമാനം | Keralam

🎙️ Latest Podcast

ന്യൂഡൽഹി: ഇംഗ്ലീഷിലെ കേരള, ഹിന്ദിയിലെ കേരൾ എന്നീ പ്രയോഗങ്ങൾ ചരിത്രമാകുന്നു. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ മാറ്റം വരുത്തി സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി കാട്ടി.(Kerala to become ‘Keralam’ in all documents, Union Cabinet approves change of name)

പ്രധാനമന്ത്രിയുടെ പുതുതായി നിർമ്മിച്ച ഓഫീസായ ‘സേവതീർത്ഥിൽ’ നടന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലെ ആദ്യ തീരുമാനമാണിതെന്ന പ്രത്യേകതയുണ്ട്. സംസ്ഥാനത്തിന്റെ പേര് മാറ്റി മലയാള തനിമ നിലനിർത്തണമെന്ന് കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടുത്തിടെ പ്രധാനമന്ത്രിക്ക് ഇത് സംബന്ധിച്ച് കത്തും നൽകിയിരുന്നു. മന്ത്രിസഭ അംഗീകരിച്ച ഭേദഗതി ബിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.