HomeNationalകർണാടകയിൽ 16 വയസ്സിന് താഴെയുള്ളവർക്ക് മൊബൈൽ ഫോൺ വിലക്ക് വരുന്നു: ഔദ്യോഗിക...

കർണാടകയിൽ 16 വയസ്സിന് താഴെയുള്ളവർക്ക് മൊബൈൽ ഫോൺ വിലക്ക് വരുന്നു: ഔദ്യോഗിക നിർദേശം ഉടൻ പുറത്തിറങ്ങും | Mobile phones

ബെംഗളൂരു: 16 വയസ്സിന് താഴെയുള്ള വിദ്യാർഥികൾക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണ്ണമായും നിരോധിക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നു. സോഷ്യൽ മീഡിയ ആസക്തിയും മയക്കുമരുന്ന് മാഫിയയുടെ സ്വാധീനവും കുട്ടികളിൽ വർദ്ധിച്ചുവരുന്നത് തടയാനാണ് ഈ കടുത്ത നടപടി. ഇത് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം ഉടൻ പുറത്തിറങ്ങുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.(Karnataka to ban mobile phones for those whoare below 16 years of age)

സ്കൂൾ പരിസരങ്ങളിൽ കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി തടയും. സോഷ്യൽ മീഡിയ കുട്ടികളുടെ മാനസികാരോഗ്യത്തെയും പഠനത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

കോളേജ്/സർവകലാശാല തലങ്ങളിലും നിയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ സർവകലാശാലാ വൈസ് ചാൻസലർമാരോട് അഭിപ്രായം തേടിയിട്ടുണ്ട്. കുട്ടികളെ ഫോൺ ആസക്തിയിൽ നിന്ന് മോചിപ്പിക്കാൻ ‘ഡിജിറ്റൽ ഡീറ്റോക്സ്’ പദ്ധതിയും കർണാടക സർക്കാർ നടപ്പിലാക്കി വരുന്നു. ഓസ്‌ട്രേലിയയിൽ കുട്ടികൾക്കിടയിൽ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലും സമാനമായ ചർച്ചകൾ സജീവമായത്.

Clickable Info Box

Latest updates

എല്ലാം കെ.എസ്.യുവിനോട് ചോദിച്ച് തീരുമാനിക്കാനാകുമോ? ഹൈക്കോടതി പ്ലീഡർ നിയമന...

കോഴിക്കോട്: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്തും പോഷക സംഘടനകൾക്കിടയിലും ഉയർന്നുവന്ന തർക്കങ്ങളിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവും എം.എ.എയുമായ റോജി എം. ജോൺ (Roji m john). എല്ലാ കാര്യങ്ങളും...

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവരൻ വെട്ടേറ്റു മരിച്ച നിലയിൽ;...

ബല്ലാരി: കർണാടകയിലെ ബല്ലാരിയിൽ കല്യാണപ്പന്തലിലെ ആഘോഷം അടങ്ങും മുൻപ് നവവരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി (Ballari samata nagar murder). ബല്ലാരിയിലെ സമതാ നഗർ സ്വദേശിയായ നബി റസൂൽ (27) ആണ്...

മക്കളെയും കൊണ്ട് ഗോദാവരി പുഴയിലേക്ക് കാർ ഓടിച്ചിറക്കി അധ്യാപകൻ;...

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിൽ നടുക്കുന്ന കൂട്ടആത്മഹത്യ. അധ്യാപകനും രണ്ട് മക്കളും സഞ്ചരിച്ചിരുന്ന കാർ ഗോദാവരി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേരും ദാരുണമായി മരിച്ചു (Suicide godavari river). മേലുദ്യോഗസ്ഥരിൽ നിന്നുള്ള കടുത്ത മാനസിക...

പയ്യന്നൂരിലെ കുട്ടിയുടെ മരണം: ജനറൽ അനസ്തീഷ്യ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട...

കണ്ണൂർ: പയ്യന്നൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരണപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിൽ, ശസ്ത്രക്രിയയും ജനറൽ അനസ്തീഷ്യയും ആവശ്യമില്ലായിരുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ...

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ...

മാഞ്ഞാലി: നീറ്റ് (NEET) പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മാനസിക വിഷമത്താൽ മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച 17-കാരിയായ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപെടുത്തി (manjali river suicide attempt). കനത്ത...

10,000 കോടിയുടെ കരാർ ഉറപ്പിച്ചിട്ടില്ല, അത് ‘മിഷൻ സമുദ്ര’യുടെ...

തിരുവനന്തപുരം: കപ്പൽനിർമ്മാണ മേഖലയിലെ വൻകിട നിക്ഷേപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ പ്രസ്താവന ടാറ്റാ ഗ്രൂപ്പ് തള്ളിയതോടെ രൂപപ്പെട്ട വൻ വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി സംസ്ഥാന സർക്കാർ (CM VD Satheesan...

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന് മുൻകൂർ...

കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ (DYFI) നേതാവ് റിബേഷിന് മുൻകൂർ ജാമ്യം (Kafir screenshot case ). കേസിൽ പോലീസ് അറസ്റ്റ്...

സംസ്ഥാനത്ത് ഇന്നും പവർകട്ടിന് സാധ്യത; പ്രതിസന്ധി തീർക്കാൻ നാളെ...

തിരുവനന്തപുരം: കേന്ദ്ര ഗ്രിഡിൽ നിന്നും പവർ എക്‌സ്‌ചേഞ്ചിൽ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും കടുത്ത വൈദ്യുതി നിയന്ത്രണത്തിന് (Kerala electricity crisis kseb load shedding today) സാധ്യത....