Tuesday, February 10, 2026
HomeNationalകാൺപൂർ ലംബോർഗിനി അപകടം: മകൻ നിരപരാധി, അപകടം നടക്കുന്നതിന് തലേദിവസം കാറിന്...

കാൺപൂർ ലംബോർഗിനി അപകടം: മകൻ നിരപരാധി, അപകടം നടക്കുന്നതിന് തലേദിവസം കാറിന് സാങ്കേതിക തകരാറുണ്ടായിരുന്നുവെന്ന് പിതാവ്; വാദം തള്ളി പോലീസ് | Kanpur Lamborghini accident

കാൺപൂർ: പത്തുകോടി രൂപ വിലമതിക്കുന്ന ലംബോർഗിനി റെവുവെൽറ്റോ അപകടത്തിൽപ്പെട്ട സംഭവത്തിൽ തന്റെ മകൻ ശിവം മിശ്ര നിരപരാധിയാണെന്ന വാദവുമായി പിതാവും പ്രമുഖ പുകയില വ്യാപാരിയുമായ കെ.കെ. മിശ്ര രംഗത്ത് (Kanpur Lamborghini accident). അപകടം നടക്കുന്നതിന് തലേദിവസം കാറിന് ചില സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നതായും അത് പരിശോധിക്കാനാണ് മകൻ കാറുമായി പുറത്തിറങ്ങിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. മകൻ ഓടിക്കുമ്പോഴല്ല അപകടമുണ്ടായതെന്നും, ഡ്രൈവിംഗിനിടെ ശിവത്തിന് അബോധാവസ്ഥ അനുഭവപ്പെട്ടപ്പോൾ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നുമാണ് മിശ്രയുടെ വിശദീകരണം. നിലവിൽ ശിവം ഡൽഹിയിൽ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഈ വാദങ്ങൾ തള്ളിയ കാണ്‍പൂർ പോലീസ്, അപകടസമയത്ത് ശിവം മിശ്ര തന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് അറിയിച്ചു. അപകടത്തിന് പിന്നാലെ ഡ്രൈവർ സീറ്റിൽ നിന്ന് ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അമിതവേഗതയിലെത്തിയ ലംബോർഗിനി ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് ആറുപേർക്ക് പരിക്കേൽക്കുകയായിരുന്നു. അപകടത്തിന് ശേഷം ശിവം മിശ്രയെ ഡൽഹിയിലേക്ക് മാറ്റിയതായും ഇയാളെ കണ്ടെത്താൻ പോലീസ് നോട്ടീസ് അയച്ചതായും അധികൃതർ വ്യക്തമാക്കി. അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Summary: Tobacco businessman KK Mishra has claimed that the ₹10-crore Lamborghini involved in the Kanpur crash had technical issues a day prior.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala