സ​ഞ്ജി​ത്തി​ന്‍റെ കൊലപാതകം ആഭ്യന്തര മന്ത്രി അമിത് ഷായുമായി കെ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി

422


ദില്ലി: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ഞ്ജി​ത്തി​ന്‍റെ കൊ​ല​പാ​ത​ക​വുമായി ബന്ധപ്പെട്ട് എൻഐഎ  അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. കൂടിക്കാഴ്ച്ച ദില്ലിയിലെ അമിത് ഷായുടെ വസതിയിലായിരുന്നു. സുരേന്ദ്രനൊപ്പം കൂടിക്കാഴ്ചയിൽ കേന്ദ്ര മന്ത്രി വി മുരളീധരനും  പങ്കെടുത്തു.  സഞ്ജിത്ത് കേസിലെ പ്രതികളെ  സംസ്ഥാന സർക്കാരും പൊലീസും ചേർന്ന് സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും എൻഐഎ അന്വേഷണം വേണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.   ബിജെപി അധ്യക്ഷൻ കേന്ദ്രമന്ത്രിയോട് സിബിഐ അന്വേഷണം തൃശൂർ സിപിഎം ഭരിക്കുന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിൽ  നടത്തണമെന്നുംഅഭ്യർത്ഥിച്ചു. 

അതേസമയം ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ഞ്ജി​ത്തി​ന്‍റെ കൊ​ല​പാ​ത​ക​വുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. കൊലപാതകവുമായി നേരിട്ട് പങ്കെടുത്ത ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായത് പോപ്പുലർ ഫ്രണ്ട് നേതാവാണ്. പ്രതിയുടെ പേര് ദൃക്‌സാക്ഷികൾ തിരിച്ചറിയേണ്ടതിനാൽ  തിയുടെ പേര് വെളിപ്പെടുത്താനാവില്ലെന്ന് എസ്‌പി  ആർ വിശ്വനാഥ് അറിയിച്ചു.  കൂടുതൽ അറസ്റ്റുകൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കൊ​ല​പാ​ത​ക​വുമായി ബന്ധപ്പെട്ട്  മൂ​ന്നു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിരുന്നു. നെ​ന്മാ​റ സ്വ​ദേ​ശി​ക​ളാ​യ സ​ലാം, ഇ​സ്ഹാ​ക്ക്, പാ​ല​ക്കാ​ട് സ്വ​ദേ​ശി സു​ബൈ​ർ എ​ന്നി​വ​രെയാണ് പോലീസ് പിടികൂടിയത് .കോ​ട്ട​യം മു​ണ്ട​ക്ക​യ​ത്ത് ബേ​ക്ക​റി തൊ​ഴി​ലാ​ളി​യാ​ണ് സു​ബൈ​ർ. ഇ​യാ​ളു​ടെ മു​റി​യി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.  കേസിലെ നിര്‍ണായക അറസ്റ്റ് സഞ്ജിത് കൊല്ലപ്പെട്ട് ഏട്ടു ദിവസമാകുമ്പോഴാണ് . 

Share this story