HomeNationalജൂലായ് ഒന്ന് മുതൽ രാജ്യം മാറുന്നു; ട്രെയിൻ പിഴയും പാസ്‌പോർട്ട് ഫീസും...

ജൂലായ് ഒന്ന് മുതൽ രാജ്യം മാറുന്നു; ട്രെയിൻ പിഴയും പാസ്‌പോർട്ട് ഫീസും കുത്തനെ കൂടും, ഇന്ധന നിയന്ത്രണം നീക്കി | New Rules From July 1

ന്യൂഡൽഹി: പുതിയ മാസം പിറക്കുന്നതോടെ രാജ്യത്ത് സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നിരവധി സുപ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നു (New Rules From July 1). റെയിൽവേ പിഴകൾ, പാസ്‌പോർട്ട് നിരക്കുകൾ, ഇന്ധന വിതരണം, ആദായനികുതി തുടങ്ങി വിവിധ മേഖലകളിലാണ് ജൂലായ് ഒന്ന് മുതൽ കേന്ദ്രസർക്കാർ പുതിയ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തുന്നത്.

ട്രെയിൻ യാത്രക്കാർക്ക് കനത്ത പിഴ
ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് ഇനി മുതൽ ഇരട്ടി പിഴ നൽകേണ്ടി വരും. നിലവിലുണ്ടായിരുന്ന 250 രൂപ പിഴത്തുക 500 രൂപയായാണ് ഉയർത്തിയത്. സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ള കോച്ചുകളിൽ നിയമവിരുദ്ധമായി യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് 2500 രൂപ വരെ പിഴ ചുമത്തും. കൂടാതെ, മറ്റൊരാളുടെ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുക, കോച്ചുകളിൽ ബഹളം വെക്കുക, അനുമതിയില്ലാതെ ട്രെയിനിൽ കച്ചവടം നടത്തുക എന്നിവയ്ക്കും കനത്ത പിഴ ഈടാക്കാനാണ് റെയിൽവേയുടെ തീരുമാനം.

പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിക്കും
രാജ്യത്ത് പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിനുള്ള ഫീസും കുത്തനെ കൂട്ടിയിട്ടുണ്ട്. 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന്റെ ഫീസ് 1500 രൂപയിൽ നിന്ന് 2500 രൂപയായും, 60 പേജുള്ളതിന്റേത് 2000 രൂപയിൽ നിന്ന് 3500 രൂപയായും ഉയർത്തി. തത്കാൽ വിഭാഗത്തിൽ 36 പേജുള്ള പാസ്‌പോർട്ടിന് ഇനി മുതൽ 5000 രൂപയും 60 പേജുള്ളതിന് 6000 രൂപയും അപേക്ഷാ ഫീസായി നൽകണം.

പെട്രോൾ, ഡീസൽ നിയന്ത്രണങ്ങൾ പിൻവലിച്ചു
പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങൾ കണക്കിലെടുത്ത് പെട്രോൾ, ഡീസൽ എന്നിവ വൻതോതിൽ വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര പെട്രോളിയം മന്ത്രാലയം നാളെ മുതൽ പിൻവലിക്കും. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ ജൂൺ 12-നാണ് പമ്പുകളിൽ നിന്ന് ഒരു ഉപഭോക്താവിന് പ്രതിദിനം പരമാവധി 200 ലിറ്റർ ഹൈ സ്പീഡ് ഡീസൽ മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയത്. കൂടാതെ വ്യാവസായിക ആവശ്യങ്ങൾക്കായി ചില്ലറ വിൽപ്പന പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നതിനും വിലക്കുണ്ടായിരുന്നു.

എൽപിജി വിലമാറ്റവും മറ്റ് പരിഷ്‌കാരങ്ങളും
വാണിജ്യ, ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ പുതിയ മാറ്റങ്ങളുണ്ടാകും. ഇതോടൊപ്പം സിഎൻജി, പിഎൻജി, വിമാന ഇന്ധനം (ATF) എന്നിവയുടെ നിരക്കുകളും പുതുക്കി നിശ്ചയിക്കും. അതേസമയം ഡിജിറ്റൽ രേഖകൾ പുതുക്കുന്നവർക്ക് ആശ്വാസമായി, തിരിച്ചറിയൽ കാർഡുകളിൽ (Aadhaar) ഇമെയിൽ വിലാസം അപ്‌‌ഡേറ്റ് ചെയ്യുന്നതിനുള്ള ഫീസ് പൂർണ്ണമായി ഒഴിവാക്കി. മുൻപ് ഇതിനായി 75 രൂപ ഈടാക്കിയിരുന്നു. ജൂലായ് ഒന്നു മുതൽ ഡിസംബർ വരെ പൊതുജനങ്ങൾക്ക് ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്താം.

2025-26 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യേണ്ട അവസാന തീയതി 2026 ജൂലായ് 31 ആയിരിക്കുമെന്നും അതിനുശേഷം പിഴ ഈടാക്കുമെന്നും ധനമന്ത്രാലയം അറിയിച്ചു. ദേശീയ സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ (Self-Enumeration) പൂർത്തിയാക്കാനുള്ള സമയപരിധി ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും.

Story Summary: The Central Government is implementing major changes from July 1, including increased train travel fines and passport application fees. Meanwhile, retail fuel purchasing limits imposed due to Middle East tensions have been lifted, and free online email updates for identity cards will be available until December.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപരോധം; രാഹുൽ ഗാന്ധിയും പ്രിയങ്കയും...

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറസ്റ്റിൽ (Rahul gandhi arrested delhi)....

കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ‘കോർപ്പറേറ്റ് മിത്ര’ കോഴ്‌സിന് രജിസ്‌ട്രേഷൻ...

കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) ആവശ്യമായ അക്കൗണ്ടിംഗ്, ജിഎസ്റ്റി, നികുതി, സാമ്പത്തിക മാനേജ്‌മെന്റ്, കമ്പനി സെക്രട്ടേറിയൽ തസ്‌തികകളിൽ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനായി കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം ആരംഭിച്ച 'കോർപ്പറേറ്റ് മിത്ര' കോഴ്‌സിലേക്ക്...

ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം: ഗോദ്‌റെജ് ഡിഇഐ...

കൊച്ചി: ഭിന്നശേഷി അഭിമാന മാസത്തോടനുബന്ധിച്ച് (Disability Pride Month) പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഗോദ്‌റെജ് ഡിഇഐ ലാബ് പുതിയ ഗവേഷണ റിപ്പോർട്ട് പുറത്തിറക്കി (Godrej dei lab, disability...

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് തുടക്കം: 17...

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (Kerala cricket league season 3) മൂന്നാം സീസണിന് കളമൊരുങ്ങുമ്പോൾ വീണ്ടുമൊരു തവണ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് കരുത്ത്. ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ...

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്...

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ (Tthiruvananthapuram district cricket association) ആഭിമുഖ്യത്തിൽ കോച്ചമാർക്കായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്' സംഘടിപ്പിക്കുന്നു. 2026 ജൂലൈ 28 മുതൽ ജൂലൈ 30...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...