പീഡന പരാതി: കേസ് റദ്ദാക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ ആവശ്യം കോടതി തള്ളി
May 5, 2023, 13:43 IST

ന്യൂഡല്‍ഹി: പീഡന പരാതിയില്‍ അസം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അഖിലിന്ത്യ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് നല്‍കിയ ഹര്‍ജി ഗുവഹാട്ടി ഹൈക്കോടതി തള്ളി. പരാതി അവ്യകതവും രാഷ്ട്രീയ പ്രേരിതം എന്നായിരുന്നു ശ്രീനിവാസന്റെ ആരോപണം. എന്നാല്‍ രാഷ്ട്രീയ പ്രേരിതം ആണെന്ന് തെളിയിക്കുന്ന ഒന്നും കേസ് ഡയറിയില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്.
ജസ്റ്റിസ് അജിത് ബോര്‍താകൂര്‍ ആണ് ശ്രീനിവാസിന്റെ ഹര്‍ജി തള്ളിയത്. അസം യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ഡോ. അങ്കിതാ ദാസ് ആണ് ശ്രീനിവാസിനെതിരെ പീഡന പരാതി നല്‍കിയത്. കഴിഞ്ഞ ആറു മാസമായി ശ്രീനിവാസ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് അങ്കിതയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് അസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
