ചെന്നൈ : നടനും ടി വി കെ അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കടുപ്പിച്ച് ഡി എം കെ. അദ്ദേഹം ഗണ വേഷത്തിൽ ചോരയിൽ കുളിച്ചു നിൽക്കുന്ന പോസ്റ്റർ ഇവർ പുറത്തുവിട്ടു. സമൂഹ മാധ്യമത്തിലൂടെയാണ് ഈ നീക്കം. (DMK against TVK leader Vijay)
ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ആർ എസ് എസ് ഗണ വേഷം ധരിച്ച് തിരിഞ്ഞ് നിൽക്കുന്ന ചിത്രമാണ് ഇതിലുള്ളത്. ചോര നിറത്തിൽ കൈപ്പത്തി അടയാളങ്ങളും ഉണ്ട്.
എക്സ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത് ഡിഎംകെ ഐടി വിങ് ആണ്. കരൂരിൽ പോകാൻ അനുമതി കിട്ടിയില്ലെന്ന പതിവ് ന്യായമാണോ ഇപ്പോഴും പറയാനുള്ളതെന്ന ചോദ്യവും ഇവർ ചോദിച്ചു.