HomeNational'ചർച്ചയുടെ നിയമങ്ങൾ ഇതാണെങ്കിൽ നാളെ പ്രധാനമന്ത്രി സംസാരിക്കുമ്പോഴും സമാന തടസങ്ങൾ നേരിടേണ്ടി...

‘ചർച്ചയുടെ നിയമങ്ങൾ ഇതാണെങ്കിൽ നാളെ പ്രധാനമന്ത്രി സംസാരിക്കുമ്പോഴും സമാന തടസങ്ങൾ നേരിടേണ്ടി വരും’: ലോക്‌സഭയിൽ മുന്‍കരസേനാ മേധാവിയുടെ പുസ്തകത്തിലെ പരാമര്‍ശം ഉദ്ധരിച്ച് രാഹുൽ ഗാന്ധി, ഷാ-രാജ്‌നാഥ് സിംഗ്-രാഹുൽ നേർക്കുനേർ പോര്, നാടകീയ രംഗങ്ങൾ | Lok Sabha

ന്യൂഡൽഹി: ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചർച്ചയ്ക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. ബിജെപി എംപി തേജസ്വി സൂര്യയുടെ പ്രസംഗത്തോടെ തുടങ്ങിയ തർക്കം, രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി മാറുകയായിരുന്നു.(Government-Opposition war in Lok Sabha )

കോൺഗ്രസിന്റെ രാജ്യസ്‌നേഹത്തെയും സംസ്‌കാരത്തെയും തേജസ്വി സൂര്യ ചോദ്യം ചെയ്തത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ഇതിന് മറുപടി നൽകാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എഴുന്നേറ്റതോടെ സഭ പ്രക്ഷുബ്ധമായി. മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചതാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്.

പ്രകാശിതമാകാത്ത പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. താൻ ഒരു മാഗസിനിൽ വന്ന റിപ്പോർട്ടാണ് വായിക്കുന്നതെന്ന് രാഹുൽ ആവർത്തിച്ചെങ്കിലും സ്പീക്കർ ഇതിന് അനുമതി നൽകിയില്ല. രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫാക്കിയെന്ന ആരോപണവുമായി പ്രതിപക്ഷം ബഹളം വെച്ചതോടെ ആഭ്യന്തര മന്ത്രി അമിത് ഷായും ചർച്ചയിൽ ഇടപെട്ടു. രാഹുലിന്റെ പ്രസംഗത്തെയും ആരോപണങ്ങളെയും ഷാ രൂക്ഷമായി വിമർശിച്ചതോടെ സഭയിൽ മൂന്ന് പ്രമുഖ നേതാക്കളും തമ്മിലുള്ള വാക്പോര് മുറുകി.

സ്പീക്കറുടെ നടപടിക്കെതിരെ കെ.സി. വേണുഗോപാൽ രംഗത്തെത്തി. ചർച്ചാ നിയമങ്ങൾ ഇത്തരത്തിലാണ് നടപ്പിലാക്കുന്നതെങ്കിൽ, നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുമ്പോഴും സമാനമായ തടസ്സങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബഹളത്തെത്തുടർന്ന് സഭാ നടപടികൾ പലതവണ നിർത്തിവെക്കേണ്ടി വന്നു.

WhatsApp Channel Banner

Latest updates

അഭിപ്രായവ്യത്യാസങ്ങൾക്കിടെ കെഎസ് യു സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ചയ്ക്ക് സമയം...

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഉയർന്നുവന്ന തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടിയന്തര ഇടപെടൽ (CM vd satheesan ksu president aloysius xavier). പരാതികളുമായി രംഗത്തെത്തിയ കെഎസ്...

ജമ്മു കശ്മീരിൽ മിന്നൽ പ്രളയം; പൂഞ്ചിലും രജൗരിയിലുമായി 19...

ശ്രീനഗർ: ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളിലുണ്ടായ മിന്നൽ പ്രളയത്തിലും പ്രകൃതിദുരന്തങ്ങളിലും മരണസംഖ്യ കുതിച്ചുയരുന്നു (Jammu kashmir flash floods). കനത്ത നാശനഷ്ടമുണ്ടായ പൂഞ്ച്, രജൗരി ജില്ലകളിൽ മാത്രം ഇതുവരെ 19 പേർക്ക് ജീവൻ...

ലോകകപ്പ് ഫൈനൽ ആവേശം: കേരള, കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ...

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ കേരള, കാലിക്കറ്റ് സർവകലാശാലകൾ നാളെ (ജൂലൈ 20) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു (Kerala university exam postponed). പരീക്ഷകളുടെ പുതുക്കിയ തീയതികൾ...

ഇറാനെതിരെ എട്ടാം രാത്രിയും യുഎസ് ബോംബാക്രമണം; ആണവനിലയവും തകർത്തു;...

വാഷിങ്‌ടൺ: ജോർദാനിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാനുനേരെ തുടർച്ചയായ എട്ടാം രാത്രിയും ശക്തമായ ആക്രമണം അഴിച്ചുവിട്ട് യുഎസ് സൈന്യം (US Iran war). ഇറാന്റെ തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ,...

വ്യാജ ഗൂഗിൾ പേ ആപ്പ് വഴി സ്വർണ്ണക്കടകളിൽ ലക്ഷങ്ങളുടെ...

മലപ്പുറം: വ്യാജ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഗൂഗിൾ പേ (Malappuram fake google pay scam) വഴി പണം അയച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണക്കടകളിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. പൊന്നാനി വെളിയങ്കോട്...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...