Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeNationalവിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: 2 സ്ത്രീകൾ ഉൾപ്പെടെ 6 പേർക്ക്...

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: 2 സ്ത്രീകൾ ഉൾപ്പെടെ 6 പേർക്ക് പരിക്ക്, ഒരാൾ ഗുരുതരാവസ്ഥയിൽ | Vijay’s rally

🎙️ Latest Podcast

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ റാലിക്കിടെയുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേർക്ക് പരിക്കേറ്റു. വിജയ്‌യുടെ വാഹനത്തെ പിന്തുടരാൻ ആരാധകർ ശ്രമിക്കുന്നതിനിടെ ബാരിക്കേഡ് മറിച്ചിട്ട് ആളുകൾ ഓടിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.(Another accident during Vijay’s rally, 6 people including 2 women injured)

അപകടത്തിൽ പരിക്കേറ്റവരിൽ യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇയാൾക്ക് തലയ്ക്കാണ് പരിക്കേറ്റത്. മറ്റ് അഞ്ചുപേർ നിസാര പരിക്കുകളോടെ ചികിത്സയിലാണ്. കരൂരിലെ റാലിക്കിടെയുണ്ടായ തിരക്കിന് പിന്നാലെയാണ് വീണ്ടും അപകടം.

ആളുകൾ ബാരിക്കേഡുകൾ ചാടിക്കടക്കുന്നതിന്റെയും തിരക്കിൽപ്പെട്ട് താഴെ വീഴുന്നതിന്റെയും ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം ഏറെ പണിപ്പെട്ടാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.