HomeNationalഎയര്‍ ഇന്ത്യയുടെ പുതിയ വിമാന ഓര്‍ഡറുകളില്‍ 15 എണ്ണം എയര്‍ബസ് എ321...

എയര്‍ ഇന്ത്യയുടെ പുതിയ വിമാന ഓര്‍ഡറുകളില്‍ 15 എണ്ണം എയര്‍ബസ് എ321 എക്‌സ്എല്‍ആര്‍ ആക്കി മാറ്റി | AIR INDIA

കൊച്ചി: എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ321 നീയോ വിമാനങ്ങള്‍ക്കായുള്ള നിലവിലെ ഓര്‍ഡറുകളില്‍ നിന്ന് 15 വിമാനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ ഏറ്റവും പുതിയ എ 321 എക്‌സ്എല്‍ആര്‍ വിമാനങ്ങളിലേക്ക് മാറ്റി. ഹൈദരാബാദില്‍ നടക്കുന്ന വിങ്സ് ഇന്ത്യ 2026ലായിരുന്നു എയര്‍ ഇന്ത്യയുടെ ഈ പ്രഖ്യാപനം(AIR INDIA ).

2023, 2024 വര്‍ഷങ്ങളിലാണ് എയര്‍ ഇന്ത്യ ഈ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ കൊടുത്തത്. 50 ട്വിന്‍ ഐല്‍ എ350 വിമാനങ്ങളും 300 സിംഗിള്‍ ഐല്‍ എ320 വിമാനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ ഓര്‍ഡര്‍. ഇതില്‍ നിന്നുള്ള 15 വിമാനങ്ങളാണ് എ 321 എക്‌സ്എല്‍ആര്‍ ആയി മാറ്റുന്നത്. 2029, 2030 വര്‍ഷങ്ങളിലായിരിക്കും ഈ വിമാനങ്ങളുടെ ഡെലിവറി.

എ320 നിയോ കുടുംബത്തിലെ ഏറ്റവും പുതിയതും നവീനവുമായ വിമാനങ്ങളാണ് എ321 എക്‌സ്എല്‍ആര്‍. 4700 നോട്ടിക്കല്‍ മൈല്‍ (8700 കിമി) ദൂരപരിധിയുള്ള ഈ വിമാനത്തിന് മികച്ച ഇന്ധനക്ഷമതയും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമുള്ള കാബിന്‍ അനുഭവവും നല്‍കാന്‍ സാധിക്കും. മലിനീകരണ തോതും കുറവാണ്. ഈ നീക്കത്തിലൂടെ പുതിയ നോണ്‍ സ്റ്റോപ്പ് അന്താരാഷ്ട്ര റൂട്ടുകള്‍ ആരംഭിക്കാനും മറ്റ് അന്താരാഷ്ട്ര സര്‍വീസുകളില്‍ സിംഗിള്‍ ഐല്‍ വിമാനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തന ശേഷി മെച്ചപ്പെടുത്താനും എയര്‍ ഇന്ത്യയ്ക്ക് സാധിക്കും.

ആകെ 600 പുതിയ വിമാനങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. 542 വിമാനങ്ങളുടെ ഡെലിവറി ബാക്കിയുണ്ട്. ഇതില്‍ 344 എണ്ണം എയര്‍ബസ് വിമാനങ്ങളാണ്. 2022 ജനുവരിയില്‍ നടന്ന സ്വകാര്യവല്‍ക്കരണത്തിന് ശേഷം പുതിയ വിമാനങ്ങള്‍ വാങ്ങല്‍, തന്ത്രപ്രധാന ലീസുകള്‍, വിസ്താര- എയര്‍ ഇന്ത്യ ലയനം, പഴയ വിമാനങ്ങളുടെ നവീകരണം എന്നിവയിലൂടെ ഏകദേശം 170 വിമാനങ്ങളാണ് എയര്‍ ഇന്ത്യയുടെ ഫ്‌ളീറ്റില്‍ ഉള്‍പ്പെടുത്തിയത്.

 

 

 

WhatsApp Channel Banner

Latest updates

പരീക്ഷാ ക്രമക്കേടും CJP സമരവുമടക്കം ഉന്നയിക്കും: പാർലമെൻ്റിൽ പ്രതിഷേധം...

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾ, രാമക്ഷേത്ര സംഭാവന വിവാദം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് പാർലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷ നീക്കം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത...

മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാൻ കൊണ്ടുപോയതിലെ പക: കോഴിക്കോട് പാളയം കൊലപാതകത്തിൽ...

കോഴിക്കോട്: പാളയത്ത് ബിജു എന്നയാളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 22 കാരനായ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിജുവിനെ കൊലപ്പെടുത്തിയ ശേഷം ഇയാൾ സംസ്കാര ചടങ്ങുകളിൽ വരെ പങ്കെടുത്തതായി പോലീസ് കണ്ടെത്തി. കേസിൽ പ്രത്യേക...

സംസ്ഥാനത്ത് ഓൺലൈൻ ടാക്സി സർവീസുകൾ മുടങ്ങും: അനിശ്ചിതകാല സമരം...

തിരുവനന്തപുരം: നിരക്ക് വർദ്ധനവ് നടപ്പിലാക്കുക, ബൈക്ക് ടാക്സികൾ അവസാനിപ്പിക്കുക തുടങ്ങിയ 11 ഇന ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്ക് ഇന്ന് മുതൽ. ഓൺലൈൻ ക്യാബ് ഡ്രൈവർമാരുടെ...

ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ്: ഹോർമുസിൽ...

ടെഹ്‌റാൻ: ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസ് വ്യോമസേന നടത്തുന്ന ശക്തമായ ബോംബാക്രമണം തുടർച്ചയായ പത്താം ദിവസത്തിലേക്ക് കടന്നു. ഇറാനിലെ സിരിക്, ബന്ദർ അബ്ബാസ്, ഖെഷ്ം ദ്വീപ്, ചബഹാർ, കൊനാരാക്ക് എന്നിവിടങ്ങളിലാണ് പുതുതായി...

‘എന്തിനാണ് ഭയക്കുന്നത് ?’: CJP പ്രക്ഷോഭത്തിന് പിന്തുണയുമായി രഞ്ജിനി...

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (CJP) ജന്തർമന്തറിൽ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി രഞ്ജിനി ഹരിദാസ് സമരവേദിയിലെത്തി. രാജ്യത്ത് വിദ്യാഭ്യാസം അത്രയേറെ പ്രധാനപ്പെട്ട വിഷയമാണെന്നും, നീറ്റ് പരീക്ഷാ തട്ടിപ്പുകളിലും വിദ്യാർഥികളുടെ ഭാവി തകരുന്ന പ്രശ്നങ്ങളിലും...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...