Description
Digital Voice of Kerala
Thursday, June 4, 2026

Digital Voice of Kerala
HomeNationalനടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു; വധു ദീർഘകാല സുഹൃത്ത് ഗൗരി...

നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു; വധു ദീർഘകാല സുഹൃത്ത് ഗൗരി സ്പ്രാത് | Aamir Khan third marriage

🎙️ Latest Podcast

മുംബൈ: ബോളിവുഡ് താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ദീർഘനാളായി പ്രണയത്തിലായിരുന്ന കാമുകി ഗൗരി സ്പ്രാതിനെയാണ് താരം ജീവിതസഖിയാക്കുന്നത് (Aamir Khan third marriage). അടുത്ത മാസം (ജൂലൈ) അഞ്ചിന് ലളിതമായ ചടങ്ങുകളോടെ നിയമപരമായിട്ടായിരിക്കും വിവാഹമെന്നാണ് സൂചനകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ഈ ചടങ്ങിൽ പങ്കെടുക്കുക. ആമിർ ഖാന്റെ മൂന്നാമത്തെ വിവാഹമാണിത്.

കഴിഞ്ഞ ഒന്നിര വർഷമായി ഇരുവരും ലിവിങ് ടുഗെദർ റിലേഷൻഷിപ്പിലായിരുന്നു. പൊതുവേദികളിൽ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് പ്രണയവാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമായത്. തുടർന്ന് തന്റെ അറുപതാം ജന്മദിനത്തിലാണ് ഗൗരിയുമായുള്ള പ്രണയം ആമിർ ഖാൻ പരസ്യമായി വെളിപ്പെടുത്തിയത്. ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും എന്നാൽ ഒന്നര വർഷം മുൻപാണ് തങ്ങൾ പ്രണയത്തിലായതെന്നും താരം അന്ന് വ്യക്തമാക്കിയിരുന്നു. നിലവിൽ മുംബൈയിലെ പുതിയ വീട്ടിൽ ഇരുവരും ഒന്നിച്ചാണ് താമസം.

ബംഗളൂരു സ്വദേശിയായ ഗൗരി മുംബൈയിൽ സ്വന്തമായി സലൂൺ നടത്തുകയാണ്. മുൻപ് ബംഗളൂരുവിലായിരുന്ന ഗൗരിയെ കാണാനായി ആമിർ ഖാൻ സ്ഥിരമായി യാത്രകൾ നടത്തിയിരുന്നു. നിലവിൽ ആമിർ ഖാന്റെ പ്രൊഡക്ഷൻ ഹൗസിന്റെ പ്രവർത്തനങ്ങളിലും ഗൗരി പങ്കാളിയാണ്. ഗൗരിക്ക് മുൻബന്ധത്തിൽ ആറ് വയസുള്ള ഒരു മകനുണ്ട്.

ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്ഷനിസ്റ്റായ ആമിർ ഖാൻ മുൻപ് രണ്ട് തവണ വിവാഹിതനായിട്ടുണ്ട്. 1986-ൽ റീന ദത്തയെ വിവാഹം കഴിച്ച താരം 2002-ൽ ആ ബന്ധം വേർപെടുത്തി. പിന്നീട് 2005-ൽ സംവിധായിക കിരൺ റാവുവിനെ വിവാഹം കഴിച്ചെങ്കിലും 2021-ൽ ഇരുവരും വേർപിരിയുകയായിരുന്നു. രണ്ട് ബന്ധങ്ങളിലുമായി ആമിറിന് മൂന്ന് മക്കളുണ്ട്. വിവാഹമോചിതരായെങ്കിലും മുൻഭാര്യമാരായ റീന ദത്ത, കിരൺ റാവു എന്നിവരുമായി ഇപ്പോഴും ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് ആമിർ ഖാൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Story Summary: Bollywood actor Aamir Khan is set to marry his long-time girlfriend Gauri Spratt in a low-key legal ceremony next month. The actor, who recently revealed his relationship during his 60th birthday, is entering his third marriage with Gauri, a Mumbai-based salon owner originally from Bengaluru.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.