Description
Digital Voice of Kerala
Wednesday, June 24, 2026

Digital Voice of Kerala

കോഴിക്കോട് പെരുമണ്ണയിൽ 2 കുട്ടികൾക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു: ജാഗ്രതാ നിർദേശം | Two Children Diagnosed With Shigella

കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടിൽ ഭാഗങ്ങളിലുള്ള രണ്ടും മൂന്നും വയസ്സുള്ള കുട്ടികൾക്കാണ് രോഗം കണ്ടെത്തിയത്. പ്രാരംഭ ലക്ഷണങ്ങളെ തുടർന്ന് ആദ്യം പെരുമണ്ണ...

കുന്ദമംഗലത്ത് ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച; തൊട്ടടുത്ത ക്ഷേത്രത്തിലും മോഷണശ്രമം, പ്രതിക്കായി തിരച്ചിൽ | Chooloor Keederi Vishnu temple theft 

റിപ്പോർട്ട് : അൻവർ ഷരീഫ് കോഴിക്കോട്: കുന്ദമംഗലത്തിന് സമീപം ചൂലൂർ കീടേരി വിഷ്ണു നരസിംഹ ക്ഷേത്രത്തിൽ പുലർച്ചെ വൻ മോഷണം (Chooloor Keederi Vishnu temple theft). ക്ഷേത്രവളപ്പിലെയും റോഡരികിലെയും രണ്ട് വലിയ ഭണ്ഡാരങ്ങളുടെ...

കാഫിർ സ്ക്രീൻഷോട്ട് വിവാദം: പുനരന്വേഷണത്തിന് സർക്കാർ SIT രൂപീകരിക്കും | Kafir Screenshot Case

കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിച്ച വടകരയിലെ 'കാഫിർ' സ്ക്രീൻഷോട്ട് വിവാദത്തിൽ പുനരന്വേഷണത്തിന് എസ് ഐ ടി രൂപീകരിക്കാൻ സർക്കാർ. കേസ് അന്വേഷിക്കുന്നതിനായി പുതിയ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. മുൻ...

മാവൂരിലെ റയോൺസ് ഭൂമിയിൽ പരിസ്ഥിതി സൗഹൃദ വ്യവസായം വേണം; മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നിവേദനം നൽകി റസാഖ് മാസ്റ്റർ എംഎൽഎ | Mavoor Gwalior Rayons land issue

കോഴിക്കോട്: മാവൂരിൽ ഗ്വാളിയോർ റയോൺസ് (ബിർള) ഫാക്ടറിക്കായി സർക്കാർ വിട്ടുനൽകിയതും ദീർഘകാലമായി ഉപയോഗശൂന്യമായി കിടക്കുന്നതുമായ ഭൂമിയിൽ പുതിയ പരിസ്ഥിതി സൗഹൃദ വ്യവസായ പദ്ധതികൾ ആരംഭിക്കണമെന്ന ആവശ്യവുമായി കുന്ദമംഗലം നിയോജക മണ്ഡലം എംഎൽഎ എം.എ....

ഇന്ധനവില വർദ്ധനവ്: സംസ്ഥാനത്ത് സർവീസ് നിർത്തേണ്ടി വരുമെന്ന് സ്വകാര്യ ബസുടമകൾ | Private Buses

കോഴിക്കോട്: രാജ്യത്ത് ഇന്ധനവില വർദ്ധനവ് ഇതേ രീതിയിൽ തുടർന്നാൽ അടുത്തയാഴ്ച മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഓട്ടം നിർത്തേണ്ടി വരുമെന്ന് ബസുടമകൾ. കനത്ത സാമ്പത്തിക നഷ്ടം താങ്ങാനാകാത്ത സാഹചര്യത്തിലാണ് മറ്റ് വഴികളില്ലാതെ സർവീസ്...

കോഴിക്കോട് കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി | Kozhikode car fire death Rajin Lal

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ തീപിടിച്ച് ആറുമാസം ഗർഭിണിയായ യുവതി മരിച്ചതിന് പിന്നാലെ, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി (Kozhikode car fire death Rajin Lal). ചെറുവണ്ണൂർ...

3 കിലോ എംഡിഎംഎയുമായി പിടിയിലായ പ്രതി ട്രെയിനിൽ നിന്ന് ചാടിപ്പോയി; മുക്കം പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത് ഗുജറാത്തിൽ വച്ച് | Mukkam police drug case

കോഴിക്കോട്: മൂന്ന് കിലോഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയുമായി (MDMA) മുക്കം പോലീസ് പിടികൂടിയ കുപ്രസിദ്ധ ലഹരിക്കടത്ത് പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി (Mukkam police drug case). കോഴിക്കോട് നീലേശ്വരം സ്വദേശിയായ...

വടക്കൻ കേരളത്തിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും; കോഴിക്കോട് 400 കെവി സബ് സ്റ്റേഷനിൽ വൻ തകരാർ, മെയ് 25 വരെ നിയന്ത്രണം | KSEB power cut North Kerala

കോഴിക്കോട്: വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ഭാഗികമായി വൈദ്യുതി തടസ്സം നേരിടാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി (KSEB) അറിയിച്ചു (KSEB power cut North Kerala). കോഴിക്കോട്ടെ പ്രധാന 400 കെ.വി...

അബ്ദുൾ റഹീമിൻ്റെ ജയിൽമോചനം: ഔദ്യോഗിക നടപടികൾ അവസാന ഘട്ടത്തിൽ | Abdul Rahim Saudi jail release

കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ ജയിൽമോചനവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് നിയമസഹായ സമിതി അറിയിച്ചു. റഹീമിന്റെ 20 വർഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്....

കാറിന് തീപിടിച്ചുള്ള ഗർഭിണിയുടെ മരണം: ഭർത്താവിന് പങ്കില്ലെന്ന നിഗമനത്തിൽ പോലീസ് | Perambra Car Fire Case

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്ന നിഗമനത്തിലേക്ക് പോലീസ്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. യുവതി പെട്രോൾ പമ്പിൽ നേരിട്ടെത്തി കാനിൽ...