Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKeralaപറവൂരിലെ വനിതാ കോൺഗ്രസ് നേതാവ് BJPയിൽ ചേർന്നു: സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ,...

പറവൂരിലെ വനിതാ കോൺഗ്രസ് നേതാവ് BJPയിൽ ചേർന്നു: സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ, സ്വർണ്ണക്കൊള്ളക്കാർ ജയിലിൽ പോയേ തീരൂവെന്നും പ്രതികരണം | BJP

🎙️ Latest Podcast

തിരുവനന്തപുരം: പറവൂർ മുൻസിപ്പാലിറ്റി മുൻ ചെയർപേഴ്സൺ വത്സല പ്രസന്നകുമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വത്സലയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.(Woman Congress leader from Paravur joins BJP, Rajeev Chandrasekhar receives)

ബിജെപിയുടെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് പാർട്ടിയിൽ ചേർന്നതെന്ന് വത്സല പ്രസന്നകുമാർ പറഞ്ഞു. ബിജെപിയിൽ അംഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വത്സലയുടെ വരവിനെ “വിസ്മയം പറവൂരിൽ നിന്നാകട്ടെ” എന്നാണ് രാജീവ് ചന്ദ്രശേഖർ വിശേഷിപ്പിച്ചത്.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സർക്കാരിനും പ്രതിപക്ഷത്തിനും എതിരെ രാജീവ് ചന്ദ്രശേഖർ കടുത്ത നിലപാട് സ്വീകരിച്ചു. ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കാർ ജയിലിൽ പോയേ തീരൂവെന്ന് അദ്ദേഹം പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.