Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKeralaയുവതി ജീവനൊടുക്കി: മൃതദേഹം കണ്ടതിന് ശേഷം തിരിച്ചെത്തിയ പോലീസ് ഓഫീസർ മരിച്ച...

യുവതി ജീവനൊടുക്കി: മൃതദേഹം കണ്ടതിന് ശേഷം തിരിച്ചെത്തിയ പോലീസ് ഓഫീസർ മരിച്ച നിലയിൽ | Suicide

🎙️ Latest Podcast

തിരുവനന്തപുരം: കോവളത്ത് സിവിൽ പോലീസ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോവളം വെള്ളാർ ഒലിപ്പുവിള അനിൽ ഭവനിൽ അഖിൽ (27) ആണ് മരിച്ചത്. തിരുവനന്തപുരം എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അഖിലിനെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.(Woman commits suicide, Police officer commits suicide returning after seeing the body)

പുലർച്ചെ രണ്ടേകാലോടെ അഖിൽ തന്റെ സുഹൃത്തിന് വാട്‌സാപ്പ് സന്ദേശമയച്ചിരുന്നു. കാർ വാങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും പോസ്റ്റ് ഓഫീസിലുള്ള തന്റെ സമ്പാദ്യത്തിന്റെ കണക്കുകളുമാണ് സന്ദേശത്തിൽ ഉണ്ടായിരുന്നത്. ഇതിന് ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.

അഖിലുമായി അടുത്ത സൗഹൃദത്തിലായിരുന്ന വയനാട് സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസം വാടകവീട്ടിൽ ആത്മഹത്യ ചെയ്തിരുന്നു. ഇതറിഞ്ഞ് ആശുപത്രിയിലെത്തി യുവതിയുടെ മൃതദേഹം കണ്ട ശേഷം അഖിൽ വീട്ടിൽ തിരിച്ചെത്തിയിരുന്നു. പിന്നീട് പോലീസ് ക്യാമ്പിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയെങ്കിലും ഒരു മണിക്കൂറിനുള്ളിൽ തന്നെ മടങ്ങിയെത്തി. വീട്ടുകാർ കാര്യം തിരക്കിയെങ്കിലും അഖിൽ വ്യക്തമായ മറുപടി നൽകിയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.