Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKeralaകാട്ടുപന്നി കാറിനടിയിൽ കുടുങ്ങി: പുറത്തിറങ്ങാനാകാതെ കുടുങ്ങി കുടുംബം | Wild boar

കാട്ടുപന്നി കാറിനടിയിൽ കുടുങ്ങി: പുറത്തിറങ്ങാനാകാതെ കുടുങ്ങി കുടുംബം | Wild boar

🎙️ Latest Podcast

കോഴിക്കോട്: നാദാപുരം-പെരിങ്ങത്തൂർ സംസ്ഥാന പാതയിലെ ചേറ്റു വെട്ടിയിൽ കാട്ടുപന്നി കാറിനടിയിൽ കുടുങ്ങിയതിനെത്തുടർന്ന് യാത്രക്കാരായ കുടുംബം മണിക്കൂറുകളോളം ആശങ്കയിലായി. കൊടുവള്ളി സ്വദേശികളായ കുടുംബമാണ് കാറിനുള്ളിൽ കുടുങ്ങിയത്.(Wild boar gets stuck under car, Family trapped)

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന പത്തോളം വരുന്ന കാട്ടുപന്നിക്കൂട്ടത്തിന് ഇടയിലേക്ക് കാർ അകപ്പെടുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു വലിയ പന്നി കാറിനടിയിൽ കുടുങ്ങി. പന്നി പുറത്തിറങ്ങാൻ വെപ്രാളം കാട്ടിയതോടെ കാർ ഇളകാനും തകരാറിലാകാനും തുടങ്ങി.

ആക്രമിക്കുമോ എന്ന ഭയത്താലും കാറിന്റെ വാതിലുകൾ തുറക്കാൻ കഴിയാത്തതിനാലും കുടുംബം ഒരു മണിക്കൂറോളം ഉള്ളിൽത്തന്നെ ഇരുന്നു. ഒടുവിൽ നാദാപുരം പോലീസും, ഫയർഫോഴ്സും, വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പന്നിയെ പുറത്തെടുത്തത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.