Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'3 വർഷം കഴിഞ്ഞിട്ടും കുറ്റപത്രം എന്ത് കൊണ്ട് സമർപ്പിക്കുന്നില്ല?: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ...

‘3 വർഷം കഴിഞ്ഞിട്ടും കുറ്റപത്രം എന്ത് കൊണ്ട് സമർപ്പിക്കുന്നില്ല?: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ വധശ്രമമെന്ന കേസിൽ കോടതി | CM

🎙️ Latest Podcast

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വധശ്രമമുണ്ടായെന്ന കേസിൽ കുറ്റപത്രം വൈകുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു. കേസിൽ ഒന്നാം പ്രതിയായ ഫർസിൻ മജീദ് പാസ്‌പോർട്ട് പുതുക്കാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഇടപെടൽ.(Why is the charge sheet not filed even after 3 years, Court in the case of assassination attempt against the CM on plane)

മൂന്ന് വർഷമായിട്ടും കുറ്റപത്രം എന്ത് കൊണ്ട് സമർപ്പിക്കുന്നില്ല എന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും കോടതി നിരീക്ഷിച്ചു. സിവിൽ ഏവിയേഷൻ നിയമപ്രകാരമുള്ള കുറ്റങ്ങൾ കൂടി ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണ്.

2024 ഏപ്രിലിൽ അനുമതിക്കായി അപേക്ഷ അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. 2022 ജൂൺ 13-ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ വെച്ച് ആയിരുന്നു സംഭവം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.