Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala
HomeKeralaകളമശ്ശേരിയിൽ ദേവാലയത്തിന് നേരെ അക്രമം: മാതാവിൻ്റെ രൂപക്കൂട് തകർത്ത നിലയിൽ |...

കളമശ്ശേരിയിൽ ദേവാലയത്തിന് നേരെ അക്രമം: മാതാവിൻ്റെ രൂപക്കൂട് തകർത്ത നിലയിൽ | Church

🎙️ Latest Podcast

കൊച്ചി: കളമശ്ശേരി എച്ച്.എം.ടി മെഡിക്കൽ കോളേജ് റോഡിലുള്ള സെന്റ് പോൾസ് ചർച്ചിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പള്ളിയുടെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന മാതാവിന്റെ രൂപക്കൂടിന്റെ ഗ്ലാസ് അജ്ഞാതർ കല്ലെറിഞ്ഞ് തകർത്തു. കുർബാനയ്ക്കായി എത്തിയ വിശ്വാസികളാണ് രൂപക്കൂട് തകർന്ന നിലയിൽ കണ്ടെത്തിയത്.(Violence against church in Kalamassery, idol destroyed)

രൂപക്കൂടിനകത്ത് വലിയ കല്ല് കിടക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.

മദ്യപിച്ചെത്തിയ ഏതെങ്കിലും സാമൂഹ്യവിരുദ്ധർ നടത്തിയ അതിക്രമമാണോ ഇതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ, ഒരു ആരാധനാലയത്തിന് നേരെ നടന്ന അക്രമമായതിനാൽ മറ്റ് ഗൂഢാലോചനകൾ ഉണ്ടോ എന്ന കാര്യവും ഗൗരവമായി പരിശോധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.