Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaകൊല്ലത്ത് നാടൻപാട്ട് സംഘം സഞ്ചരിച്ച വാഹനം മരത്തിലിടിച്ചു: യുവഗായികയ്ക്ക് ദാരുണാന്ത്യം |...

കൊല്ലത്ത് നാടൻപാട്ട് സംഘം സഞ്ചരിച്ച വാഹനം മരത്തിലിടിച്ചു: യുവഗായികയ്ക്ക് ദാരുണാന്ത്യം | Folk song group

🎙️ Latest Podcast

കൊല്ലം: നാടൻപാട്ട് സംഘം സഞ്ചരിച്ച പിക്കപ്പ് വാൻ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവഗായിക കൊല്ലപ്പെട്ടു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലു-ഷീബ ദമ്പതികളുടെ മകൾ ലക്ഷ്മി (20) ആണ് മരിച്ചത്. ഇന്ന് രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിലായിരുന്നു അപകടം.(Vehicle carrying folk song group crashed into a tree in Kollam, Tragic end for the young singer)

ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ലക്ഷ്മി ഉൾപ്പെടുന്ന അഞ്ചംഗ സംഘം. ബെവ്കോ ഔട്ട്‌ലെറ്റിന് സമീപത്തെ മരത്തിലേക്ക് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.