Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKerala'വീണാ ജോർജിന് ഉളുപ്പുണ്ടെങ്കിൽ ഉടൻ രാജി വയ്ക്കണം, R രശ്മി നിയമസഭാ...

‘വീണാ ജോർജിന് ഉളുപ്പുണ്ടെങ്കിൽ ഉടൻ രാജി വയ്ക്കണം, R രശ്മി നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകും’: രാജീവ് ചന്ദ്രശേഖർ | Veena George

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ വീഴ്ചകളിലും ശബരിമല സ്വർണ്ണക്കവർച്ചാ കേസിലെ അറസ്റ്റിലും സർക്കാരിനെതിരെ കടുത്ത ആക്രമണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഉടൻ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(Veena George should resign immediately, says Rajeev Chandrasekhar)

രോഗിക്കുള്ളിൽ ഉപകരണങ്ങൾ വെച്ച് ചികിത്സ നടത്തുന്ന വിചിത്രമായ രീതിയാണ് കേരളത്തിലുള്ളത്. വീണാ ജോർജിന് അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽഉടൻ രാജി വയ്ക്കണം, ഇതാണോ എൽഡിഎഫ് പറയുന്ന ‘തുടരണം’ എന്ന നയം എന്ന് അദ്ദേഹം പരിഹസിച്ചു.

ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ കടകംപള്ളി സുരേന്ദ്രനെ സംരക്ഷിക്കാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. മഹിളാ കോൺഗ്രസ് മുൻ നേതാവ് ആർ. രശ്മി ബിജെപിയിൽ ചേർന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയായി. ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിൽ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ. രശ്മി ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് രാജീവ് ചന്ദ്രശേഖർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.