Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKeralaതിരഞ്ഞെടുപ്പ് ചൂടിൽ കേരളം: മുന്നണി ജാഥകൾ പ്രയാണം തുടരുന്നു; VD സതീശൻ്റെ...

തിരഞ്ഞെടുപ്പ് ചൂടിൽ കേരളം: മുന്നണി ജാഥകൾ പ്രയാണം തുടരുന്നു; VD സതീശൻ്റെ ‘പുതുയുഗ യാത്ര’ ഇന്ന് വയനാട്ടിൽ | VD Satheesan

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പോരാട്ടം കടുപ്പിച്ച് മുന്നണികൾ. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പ്രധാന നേതാക്കൾ നയിക്കുന്ന രാഷ്ട്രീയ ജാഥകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് പര്യടനം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ ഇന്ന് വയനാട് ജില്ലയിൽ തുടക്കം കുറിക്കും.(VD Satheesan’s Kerala tour in Wayanad today)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യാത്ര വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും പര്യടനം നടത്തും. രാവിലെ 10 മണിക്ക് മാനന്തവാടിയിൽ നിന്ന് തുടങ്ങും. രാവിലെ 8 മണിക്ക് വിവിധ മേഖലകളിലെ പ്രതിനിധികളുമായി പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച നടത്തും. മാനന്തവാടി, സുൽത്താൻ ബത്തേരി മണ്ഡലങ്ങളിലൂടെ കടന്നുപോയി വൈകിട്ട് 4 മണിക്ക് കൽപ്പറ്റയിൽ സമാപിക്കും. പ്രമുഖ യുഡിഎഫ് നേതാക്കൾ യാത്രയിൽ അണിനിരക്കും.

എൽഡിഎഫിന്റെ മൂന്ന് മേഖലാ ജാഥകളും സജീവമായി മുന്നേറുകയാണ്. വടക്കൻ മേഖലാ ജാഥ ക്യാപ്റ്റൻ എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥ മലപ്പുറം ജില്ലയിൽ രണ്ടാം ദിനം പര്യടനം നടത്തുന്നു. തുടക്കം രാവിലെ 10-ന് കൊണ്ടോട്ടിയിൽ നിന്നാണ്. പര്യടനം ഏറനാട്, നിലമ്പൂർ എന്നിങ്ങനെയാണ്. വൈകിട്ട് 5 മണിക്ക് വണ്ടൂരിൽ സമാപനം നടക്കും.

തെക്കൻ മേഖലാ ജാഥ ക്യാപ്റ്റൻ ബിനോയ് വിശ്വം നയിക്കുന്ന ജാഥ കൊല്ലം ജില്ലയിലാണ്. ഭരണിക്കാവിലെ പ്രഭാത സദസ്സോടെ തുടക്കം. കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിൽ ഇന്ന് സ്വീകരണം നൽകും. മധ്യമേഖലാ ജാഥ ക്യാപ്റ്റൻ ജോസ് കെ. മാണി നയിക്കുന്ന ജാഥ ഇന്ന് ഇടുക്കി ജില്ലയിൽ പര്യടനം നടത്തും. രാവിലെ അടിമാലിയിൽ പൗരപ്രമുഖരുമായി കൂടിക്കാഴ്ചയും മാധ്യമസമ്മേളനവും. അടിമാലി, ചെറുതോണി, തൊടുപുഴ എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങും. തിരഞ്ഞെടുപ്പ് തീയതികൾ അടുക്കാനിരിക്കെ, ജനകീയ വിഷയങ്ങളും വികസന നേട്ടങ്ങളും ഉയർത്തിക്കാട്ടിയാണ് മുന്നണികൾ ജനങ്ങളിലേക്ക് എത്തുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.