Description
Digital Voice of Kerala
Saturday, April 18, 2026

Digital Voice of Kerala
HomeKeralaലോൺ ആപ്പ് ഭീഷണി; വടകരയിൽ യുവാവിനെ കാണാതായ സംഭവത്തിൽ പരാതിയുമായി കുടുംബം...

ലോൺ ആപ്പ് ഭീഷണി; വടകരയിൽ യുവാവിനെ കാണാതായ സംഭവത്തിൽ പരാതിയുമായി കുടുംബം | Vadakara Vishnu Prakash Missing

🎙️ Latest Podcast

വടകര: വടകരയിൽ 25 വയസുകാരനായ യുവാവിനെ കാണാതായ സംഭവത്തിനു പിന്നിൽ ൺലൈൻ ലോൺ ആപ്പുകളിൽ നിന്നുള്ള ഭീഷണിയെന്ന് കുടുംബം (Vadakara Vishnu Prakash Missing). ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞ് ഏപ്രിൽ 13-ന് വീട്ടിൽ നിന്നിറങ്ങിയ വിഷ്ണു പ്രകാശിനെയാണ് പിനീട് കാണാതായത്. മകനെ കാണാതായതോടെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിനിടെയാണ് ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്നുള്ള ഭീകരമായ ഭീഷണിയെക്കുറിച്ച് വിവരം പുറത്തുവരുന്നത്.

വിഷ്ണു ഓൺലൈൻ ആപ്പ് വഴി പതിനായിരം രൂപ വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
വിഷ്ണുവിന്റെ ഫോണിലെ കോൺടാക്റ്റുകൾ കൈക്കലാക്കിയ സംഘം, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകി.

തിരിച്ചടവ് ആവശ്യപ്പെട്ട് നിരന്തരമായി ഭീഷണി കോളുകൾ വന്നിരുന്നതായും, ഇത് വിഷ്ണുവിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയതായും കുടുംബം ആരോപിക്കുന്നു. ലോൺ മാഫിയയുടെ മാനസിക പീഡനത്തെത്തുടർന്നാണ് വിഷ്ണു വീടുവിട്ടിറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷ്ണുവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്.

Story Summary: A 25-year-old youth named Vishnu Prakash from Ayanchery, Vadakara, has been reported missing since April 13. His family alleges harassment from online loan apps, including the circulation of morphed photos to relatives, as the reason behind his disappearance.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.