കണ്ണൂർ: പരിയാരം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരനു നേരെ ആക്രമണം (Security Staff Attacked Kannur).മെഡിക്കൽ കോളജിൽ രോഗിയെ കാണാൻ എത്തിയ യുവാക്കൾ സന്ദർശക പാസ് ഇല്ലാത്തതിന്റെ പേരിൽ സെക്യൂരിറ്റി ജീവനക്കാരനുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തടയാൻ ശ്രമിച്ച കുഞ്ഞിമംഗലം സ്വദേശിയും സെക്യൂരിറ്റി ജീവനക്കാരനുമായ കജേഷ് കുമാറിനെ സംഘം വളഞ്ഞിട്ട് മർദിക്കുകയായിരുന്നു.
പാസില്ലാത്തതിനാൽ അകത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. കജേഷ് കുമാറിനെ മർദിച്ച ശേഷം സംഘം മെഡിക്കൽ കോളജ് വളപ്പിലെ പോലീസ് ഔട്ട്‌പോസ്റ്റിന് നേരെ തിരിയുകയും അവിടുത്തെ വാതിലുകൾ അടിച്ചുതകർക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് മുടിക്കാനം സ്വദേശികളായ ഷിന്റോ ബേബി തോമസ്, സാം ഉലഹന്നാൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
അക്രമി സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കായി പരിയാരം പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മർദനമേറ്റ കജേഷ് കുമാർ മെഡിക്കൽ കോളജിൽ ചികിത്സ തേടി.ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർക്കും സുരക്ഷാ ജീവനക്കാർക്കും നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം.
Story Summary: Security staff Kajesh Kumar was attacked by a group of youths at Pariyaram Medical College, Kannur, over a dispute regarding a visitor pass. Two youths were arrested, and the group also damaged the police outpost.

