തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ നിലപാടുകളെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (V D Satheesan). മുൻപ് സിൽവർ ലൈൻ വിഷയത്തിൽ ഇ. ശ്രീധരന്റെ ഉപദേശങ്ങൾ തള്ളിയ സർക്കാർ ഇപ്പോൾ അദ്ദേഹത്തെ കൂട്ടുപിടിക്കുന്നത് ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ ബാധിക്കാത്തതും പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്തതുമായ നല്ല പദ്ധതിയാണെങ്കിൽ പ്രതിപക്ഷം പിന്തുണയ്ക്കും. എന്നാൽ സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നതോ പ്രകൃതിക്ക് ദോഷകരമായതോ ആയ നീക്കങ്ങളെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ-ഫോൺ പദ്ധതി കോടികളുടെ നഷ്ടമുണ്ടാക്കിയ ഒന്നാണെന്നും അത് ആർക്കും വേണ്ടാത്ത അവസ്ഥയിലാണെന്നും സതീശൻ കുറ്റപ്പെടുത്തി. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ പ്രത്യേക അന്വേഷണ സംഘം പഴുതുകൾ ഒരുക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, വ്യവസായി സി.ജെ. റോയിയുടെ മരണം പ്രത്യേക ഏജൻസി അന്വേഷിക്കണമെന്നും ആദായനികുതി റെയ്ഡ് കൊണ്ട് മാത്രം അദ്ദേഹം ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
Summary
Leader of Opposition V.D. Satheesan stated that the opposition would support infrastructure projects if they are environmentally sound and people-friendly, noting the government’s sudden shift in consulting E. Sreedharan. He also demanded a special agency probe into businessman C.J. Roy’s death and criticized the financial failure of the K-FON project.



