Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKerala'തെറ്റായ കീഴ് വഴക്കം': രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനെ എതിർക്കാൻ UDF തീരുമാനം...

‘തെറ്റായ കീഴ് വഴക്കം’: രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനെ എതിർക്കാൻ UDF തീരുമാനം | Rahul Mamkootathil

🎙️ Latest Podcast

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി നിയമസഭ എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കെ നിലപാട് വ്യക്തമാക്കി യു.ഡി.എഫ്. അയോഗ്യതാ നീക്കത്തെ എതിർക്കാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചുവെന്നാണ് വിവരം.(UDF to oppose disqualification of Rahul Mamkootathil)

പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടു എന്നതുകൊണ്ട് മാത്രം അയോഗ്യനാക്കുന്നത് ശരിയായ കീഴ്‌വഴക്കമല്ല. കോടതി ശിക്ഷിച്ചാൽ മാത്രമേ അയോഗ്യത കൽപ്പിക്കാവൂ. ആന്റണി രാജു അയോഗ്യനായത് കോടതി ശിക്ഷിച്ചതിനാലാണെന്ന് മുന്നണി ചൂണ്ടിക്കാട്ടി.

നിയമസഭയിൽ ഭൂരിപക്ഷമുള്ള രാഷ്ട്രീയ കക്ഷികൾക്ക് തങ്ങൾക്ക് അപ്രിയരായ എം.എൽ.എമാരെ പുറത്താക്കാൻ ഈ രീതി ഭാവിയിൽ ദുരുപയോഗം ചെയ്യാൻ ഇടയാക്കും. സഭയിലെ പല അംഗങ്ങളും വിവിധ കേസുകളിൽ പ്രതികളാണ്. രാഹുലിന്റെ കാര്യത്തിൽ മാത്രം ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. ആരോപണം ഉയർന്ന ഉടൻ തന്നെ രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. ഇവിടെ വ്യക്തിപരമായ പിന്തുണയല്ല, മറിച്ച് നിയമസഭാ ചട്ടങ്ങളുടെ ദുരുപയോഗത്തെയാണ് എതിർക്കുന്നതെന്നും യു.ഡി.എഫ് വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.