Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala
HomeKerala'വർഗ്ഗ വഞ്ചകന് മാപ്പില്ല, വോട്ടില്ല': G സുധാകരനെതിരെ പ്രതിഷേധ പോസ്റ്ററുകൾ | G...

‘വർഗ്ഗ വഞ്ചകന് മാപ്പില്ല, വോട്ടില്ല’: G സുധാകരനെതിരെ പ്രതിഷേധ പോസ്റ്ററുകൾ | G Sudhakaran

🎙️ Latest Podcast

ആലപ്പുഴ: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തി മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 11 മണിക്ക് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് നിർണ്ണായകമായ ഈ പ്രഖ്യാപനം നടത്തിയത്.(Traitor, Protest posters against G Sudhakaran)

സുധാകരന്റെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ ആലപ്പുഴയിലും പുന്നപ്രയിലുമുള്ള അദ്ദേഹത്തിന്റെ വീടിന് മുന്നിൽ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. “വർഗ്ഗവഞ്ചകന് മാപ്പില്ല, വോട്ടില്ല” എന്നാണ് പോസ്റ്ററുകളിലെ വാചകം. പോസ്റ്ററുകൾ ഒട്ടിച്ചത് ആരാണെന്ന് പരിശോധിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചു.

ആരുടെയും പിന്തുണ തേടാതെയാണ് താൻ മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ മത്സരം പാർട്ടി സ്ഥാനാർത്ഥിക്കെതിരല്ലെന്നും സ്വതന്ത്രമായ നിലപാടുകൾ ഉയർത്തിപ്പിടിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ജി. സുധാകരന്റെ പുറത്തുപോകൽ ജില്ലയിൽ പാർട്ടിക്കുണ്ടാക്കിയ ആഘാതം ചെറുതല്ല. ഇതിനെ പ്രതിരോധിക്കാൻ സി.പി.എം അടിയന്തര നീക്കങ്ങൾ ആരംഭിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.