തിരുവനന്തപുരത്ത് സ്‌കൂള്‍ അധ്യാപികയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Sep 19, 2023, 15:31 IST

തിരുവനന്തപുരം: സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പാറശ്ശാല കരുമാനൂര്‍ സ്വദേശി അശോക് കുമാറിന്റെ ഭാര്യ ശ്രീലതികയാണ് (38) മരിച്ചത്.
പുലിയൂര്‍ശാല ചരുവിള പുത്തന്‍വീട്ടില്‍ മധുസൂദനന്‍നായരുടെയും കൃഷ്ണമ്മയുടെയും മകളാണ്. പാറശ്ശാലയ്ക്കു സമീപത്തുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയായി ജോലിനോക്കി വരികയായിരുന്നു. ആത്മഹത്യ ആണെന്നും, ഭര്‍ത്താവുമായിട്ടുള്ള കുടുംബപ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഭര്‍തൃഗൃഹത്തില്‍നിന്ന് ഞായറാഴ്ചയാണ് പുലിയൂര്‍ശാലയിലെ കുടുംബവീട്ടിലെത്തിയത്. വൈകീട്ട് ഒന്‍പതുമണിയോടെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മകന്‍: അജയ്. സംഭവത്തില്‍ അസ്വാഭാവികമരണത്തിന് വെള്ളറട പോലീസ് കേസെടുത്തു.
