Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeKeralaതിരുവല്ല സ്പാ പീഡനക്കേസ്: ഒരു പ്രതി കൂടി പിടിയിൽ | Thiruvalla...

തിരുവല്ല സ്പാ പീഡനക്കേസ്: ഒരു പ്രതി കൂടി പിടിയിൽ | Thiruvalla spa rape case

🎙️ Latest Podcast

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ യുവതി ലൈംഗികാതിക്രമത്തിനിരയായ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരു പ്രതിയെ കൂടി പോലീസ് പിടികൂടി. നിരണം സ്വദേശി വരുൺ ആണ് അന്വേഷണ സംഘത്തിന്റെ വലയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി ഉയർന്നു.(Thiruvalla spa rape case, One more accused arrested)

ആലുവയിൽ നിന്നാണ് ഇന്നലെ അർധരാത്രിയോടെ വരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പോലീസിനെ സഹായിച്ചത്. കേസിൽ നേരത്തെ അറസ്റ്റിലായ സുബിൻ അടക്കമുള്ളവർ നിലവിൽ റിമാൻഡിലാണ്.

ആകെ ആറ് പ്രതികളുള്ള കേസിൽ ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർ സംസ്ഥാനം വിട്ടതായി സംശയമുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.