Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKerala'ചികിത്സ വേണ്ടത് സിസ്റ്റത്തിനാണ്, ഒറ്റമൂലി കൊണ്ട് പരിഹാരം കാണാനാവില്ല': ഡോ. ഷാഹിദയ്ക്ക്...

‘ചികിത്സ വേണ്ടത് സിസ്റ്റത്തിനാണ്, ഒറ്റമൂലി കൊണ്ട് പരിഹാരം കാണാനാവില്ല’: ഡോ. ഷാഹിദയ്ക്ക് എതിരായ നടപടിയിൽ KGMCTA | Dr. Shahida

🎙️ Latest Podcast

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോ. ഷാഹിദയെ സസ്പെൻഡ് ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് കെ.ജി.എം.സി.ടി.എ വ്യക്തമാക്കി. കൃത്യമായ അന്വേഷണം പൂർത്തിയാക്കുന്നതിന് മുൻപ് ഡോക്ടർമാരെ ബലിയാടാക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.(The system needs treatment, KGMCTA on action against Dr. Shahida)

ഒറ്റമൂലി പ്രൈഗം കൊണ്ട് പരിഹാരം ഉണ്ടാകില്ലെന്നും,. ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥ പത്ത് വർഷമായി തുടരുന്നുവെന്നും ഇതേ സിസ്റ്റം തുടർന്നാൽ ഇത്തരം പിഴവുകൾ ഇനിയും ആവർത്തിക്കപ്പെടുമെന്നും ഇവർ പറയുന്നു. ആരോഗ്യമന്ത്രി സംവാദത്തിന് തയ്യാറാണോ എന്ന് സംഘടന ചോദിച്ചു.

ആശുപത്രിയിലെ പരിമിതികൾ പരിഹരിക്കാമെന്ന് ഒരു തവണ പോലും മന്ത്രി ഉറപ്പുനൽകിയിട്ടില്ല. ആശുപത്രികൾ പ്രവർത്തിക്കുന്നത് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയല്ല, ഡോക്ടർമാരുടെ അധ്വാനത്തിലൂടെയാണെന്നും അവർ ആഞ്ഞടിച്ചു. കടുത്ത പരിമിതികൾക്കിടയിൽ ഇനിയും ജോലി ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. സംവിധാനത്തിന്റെ പരാജയം മറച്ചുവെക്കാൻ തലപ്പത്തിരിക്കുന്നവർ ശ്രമിക്കുന്നതായും അവർ കുറ്റപ്പെടുത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.