തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ വിവാദ പ്രസ്താവനയുമായി വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ. ശാസ്തമംഗലത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ സ്ത്രീസുരക്ഷ ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.(The government is turning a blind eye even when love jihad is taking place in Kerala, says R Sreelekha)
കേരളത്തിൽ ലൗ ജിഹാദ് നടക്കുമ്പോൾ പോലും സർക്കാർ അത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇത് സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുന്നുവെന്നും ശ്രീലേഖ പറഞ്ഞു. ഒരു പോലീസ് ഓഫീസറായിരുന്നിട്ടും തനിക്ക് ദുരനുഭവമുണ്ടായെന്നും, ഒരു സഹായവും ലഭിച്ചില്ല എന്നും അവർ പറഞ്ഞു. രാഷ്ട്രീയ അനുമതിയില്ലാതെ ഡിജിപിക്ക് പോലും തന്നെ സഹായിക്കാൻ കഴിഞ്ഞില്ലെന്ന് അവർ ആരോപിച്ചു.
മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവമുണ്ടായെന്നും ശ്രീലേഖ ആഞ്ഞടിച്ചു. മുൻ ഐപിഎസ് ഓഫീസർ കൂടിയായ ശ്രീലേഖയുടെ ഈ വെളിപ്പെടുത്തലുകൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

