Wednesday, February 18, 2026
HomeKerala'ലക്ഷ്യം തുടർഭരണം ഉറപ്പാക്കൽ': നവകേരള സർവേയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത് |...

‘ലക്ഷ്യം തുടർഭരണം ഉറപ്പാക്കൽ’: നവകേരള സർവേയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത് | Nava Kerala survey

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കലാണെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദരേഖ പുറത്തുവന്നു. ഒക്ടോബർ 22-ന് തിരുവനന്തപുരത്ത് നടന്ന സർവേ നിർവഹണ സമിതി അംഗങ്ങളുടെ ശിൽപശാലയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെ ഭാഗമാണിത്.(The goal is to ensure continuity of governance, Chief Minister’s audio recording on the Nava Kerala survey released)

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സർക്കാരിന് തുടർഭരണം ഉറപ്പാക്കുക എന്നതാണ് ഈ സർവേയുടെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി ശബ്ദരേഖയിൽ പറയുന്നു. സർവേയുമായി വീടുകളിൽ എത്തുന്നവർ, എന്തിനാണ് ഈ സർക്കാരിന് തുടർഭരണം നൽകേണ്ടതെന്ന് ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

നവകേരള സർവേ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി കഴിഞ്ഞ ദിവസം പദ്ധതി റദ്ദാക്കിയിരുന്നു. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ലാതെ 20 കോടി രൂപ ചിലവാക്കി നടത്തുന്ന സർവേ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala