Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala
HomeKerala'തെളിവുണ്ടെങ്കിൽ പോലീസിൽ പരാതി നൽകട്ടെ, ആരോപണം പച്ചക്കള്ളം': രാജീവ് ചന്ദ്രശേഖർ |...

‘തെളിവുണ്ടെങ്കിൽ പോലീസിൽ പരാതി നൽകട്ടെ, ആരോപണം പച്ചക്കള്ളം’: രാജീവ് ചന്ദ്രശേഖർ | LDF

🎙️ Latest Podcast

തിരുവനന്തപുരം: നേമത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണവും മദ്യവും നൽകുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ ഉണ്ടായ നിരാശയാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പരിഹസിച്ചു.(The allegation is a blatant lie, Rajeev Chandrasekhar against LDF )

എന്തെങ്കിലും വസ്തുതയുണ്ടെങ്കിൽ എൽഡിഎഫ് പരാതി നൽകുകയും പോലീസിന് തെളിവ് കൈമാറുകയും ചെയ്യട്ടെ. വെറുംവാക്കുകൾ പറയുന്നതിന് പകരം നിയമപരമായ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വെല്ലുവിളിച്ചു.

സംസ്ഥാനത്ത് കൂടുതൽ ബാർ ലൈസൻസുകൾ നൽകിയത് ഏത് സർക്കാരാണെന്ന് എല്ലാവർക്കും അറിയാം. ഓരോ ദിവസം ഓരോ പുതിയ ആരോപണങ്ങളുമായി വരുന്നത് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനാണ്. ബിജെപിക്കെതിരെ ഉയരുന്ന ഈ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും അദ്ദേഹം ആവർത്തിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.