Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala'മന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് തന്ത്രിയെ പ്രതിയാക്കിയത്': KC വേണുഗോപാൽ | Sabarimala

‘മന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് തന്ത്രിയെ പ്രതിയാക്കിയത്’: KC വേണുഗോപാൽ | Sabarimala

🎙️ Latest Podcast

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ നടന്നത് പകപോക്കലാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. തന്ത്രിയെ അറസ്റ്റ് ചെയ്തത് മന്ത്രിയെ രക്ഷിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Thantri was made an accused to save the minister, KC Venugopal in Sabarimala gold theft case)

ഒരു തെളിവുപോലുമില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് കോടതി നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നു. യുവതി പ്രവേശന വിഷയത്തിൽ സർക്കാരിനെതിരെ നിലപാടെടുത്തതിലുള്ള പ്രതികാരമാണിത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഈ അന്വേഷണത്തിലെ വീഴ്ചകൾ ഉൾപ്പെടെ പുനരന്വേഷിക്കും. ഇതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി നേതാക്കളെയും മന്ത്രിയെയും രക്ഷിക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് തന്ത്രിയെ ക്രൂശിച്ചതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം പുനരാരംഭിക്കുമ്പോൾ സ്വർണ്ണക്കൊള്ളക്കേസ് ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.