Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeKeralaപാകിസ്ഥാനായി ചാരപ്പണി ചെയ്ത കേസ്: ഇടുക്കി മറയൂരിൽ നിന്ന് നാലാമനും പിടിയിൽ...

പാകിസ്ഥാനായി ചാരപ്പണി ചെയ്ത കേസ്: ഇടുക്കി മറയൂരിൽ നിന്ന് നാലാമനും പിടിയിൽ | Spying for Pakistan

🎙️ Latest Podcast

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൻ്റെ രഹസ്യവിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയെന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ ആലിഫ് ഇസ്ലാമിനെയാണ് കർണാടകയിലെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കിയിലെ മറയൂരിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.(Spying for Pakistan, Fourth person arrested from Idukki)

ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന നാലാമത്തെ പ്രതിയാണ് ആലിഫ് ഇസ്ലാം. നേരത്തെ മറ്റ് മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ മാൽപേ യൂണിറ്റിൽ ജോലി ചെയ്തിരുന്ന പ്രതികൾ രഹസ്യ ദൃശ്യങ്ങളും പാകിസ്താന് കൈമാറി.

ഷിപ്പ്‌യാർഡ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് നീക്കങ്ങൾ നടത്തിയത്. വാട്സാപ്പ് വഴിയാണ് പ്രതികൾ വിവരങ്ങൾ കൈമാറിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.