
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ പ്രവേശനം പൂർണമായും ഓൺലൈനാക്കരുതെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ രംഗത്തെത്തി.(Spot booking in Sabarimala)
അതിന് പകരമായി പത്ത് ശതമാനം പേർക്ക് സ്പോട്ട് എൻട്രി നൽകണമെന്നാണ് അദ്ദേഹം പറഞ്ഞത്. പല കാരണങ്ങൾ മൂലവും ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സാധിക്കാത്തവർ ഉണ്ടാകും. ഇവരെ ക്യൂ വഴി പ്രവേശിപ്പിക്കണമെന്നാണ് സുരേന്ദ്രൻ്റെ ആവശ്യം.
ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പരിചയസമ്പന്നരായ പൊലീസുകാരെ നിയോഗിക്കുന്നത് പ്രശ്നനങ്ങൾ ഒഴിവാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പലപ്പോഴും ശബരിമലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പോലീസിൻ്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണെന്നാണ് സുരേന്ദ്രൻ പറഞ്ഞത്.
ഭക്തജനങ്ങൾക്ക് ബന്ധപ്പെട്ട് സർക്കാരിൻ്റെ നിലവിലെ നീക്കങ്ങളിൽ സംശയം തോന്നിയാൽ കുറ്റപ്പെടുത്താവില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.