Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala
HomeKerala'തിരഞ്ഞെടുപ്പ് കാലമായതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുവാൻ പ്രത്യേക മേൽനോട്ടം വേണം':...

‘തിരഞ്ഞെടുപ്പ് കാലമായതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുവാൻ പ്രത്യേക മേൽനോട്ടം വേണം’: സർക്കുലർ ഇറക്കി ആലപ്പുഴ DME | Circular

🎙️ Latest Podcast

ആലപ്പുഴ: തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പിനെതിരെ മോശം വാർത്തകൾ വരാതിരിക്കാൻ ജീവനക്കാർ കടുത്ത ജാഗ്രത പുലർത്തണമെന്ന് സർക്കാർ നിർദ്ദേശം. ഇതുസംബന്ധിച്ച് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ഫെബ്രുവരി 17-ന് സ്ഥാപന മേധാവികൾക്ക് നൽകിയ സർക്കുലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.(Special supervision is required to ensure no untoward incidents occur, Alappuzha DME issues circular)

ഒ.പി, അത്യാഹിത വിഭാഗം, ഫാർമസി, മോർച്ചറി തുടങ്ങിയ ഇടങ്ങളിൽ ജീവനക്കാർ അതീവ ജാഗ്രത പാലിക്കണം. ആശുപത്രി പ്രവർത്തനങ്ങളിൽ പ്രത്യേക മേൽനോട്ടം ഉറപ്പാക്കണം. വീഴ്ചകൾ ഉണ്ടാകുന്നത് വകുപ്പിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും സർക്കുലറിൽ പറയുന്നു. വണ്ടാനത്തെയും കോഴിക്കോട്ടെയും ചികിത്സാപ്പിഴവുകൾ ചൂണ്ടിക്കാട്ടി, “ഇതിലും വലിയ ഇരുണ്ടകാലം വേറെയുണ്ടോ” എന്നാണ് കോൺഗ്രസ് ചോദിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.