കൊല്ലം: സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കോടതി നടപടികൾ നിർത്തിവെക്കണമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ആവശ്യം കൊട്ടാരക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം.(Solar case, Setback for Minister KB Ganesh Kumar)
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോടതിയിലെ സാക്ഷിമൊഴികൾ അടക്കമുള്ളവ തെരഞ്ഞെടുപ്പ് രംഗത്ത് തനിക്കെതിരെ ആയുധമാക്കപ്പെടുമെന്നും അതിനാൽ നടപടികൾ നിർത്തിവെക്കണമെന്നുമാണ് മന്ത്രി കോടതിയിൽ വാദിച്ചത്. ഈ ഹർജിയാണ് മജിസ്‌ട്രേറ്റ് കോടതി ഹർജി തള്ളിയത്.
ഇതോടെ കേസിൽ വിചാരണ നടപടികളുമായി കോടതി മുന്നോട്ട് പോകും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കുന്ന വേളയിൽ കോടതിയുടെ ഈ തീരുമാനം രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്.

