Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeKeralaബാധ ഒഴിപ്പിക്കലിന് എത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: ജ്യോത്സ്യനെതിരെ കേസ് |...

ബാധ ഒഴിപ്പിക്കലിന് എത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: ജ്യോത്സ്യനെതിരെ കേസ് | Sexual assault

🎙️ Latest Podcast

കൊല്ലം: പുത്തൂരിൽ ബാധയൊഴിപ്പിക്കലിനായി എത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച ജ്യോത്സ്യനെതിരെ പോലീസ് കേസെടുത്തു. ‘മുരാരി തന്ത്രി’ എന്നറിയപ്പെടുന്ന വെണ്ടാർ സ്വദേശി രാജൻ ബാബുവിനെതിരെയാണ് പുത്തൂർ പോലീസ് കേസെടുത്തത്. (Sexual assault on girl who came for exorcism, Case filed against astrologer)

സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്. അമ്മയോടൊപ്പം ജ്യോത്സ്യന്റെ അടുക്കൽ എത്തിയതായിരുന്നു പെൺകുട്ടി. പൂജകൾക്കായി പെൺകുട്ടിയെ മാത്രം മുറിക്കുള്ളിലേക്ക് കൊണ്ടുപോവുകയും അമ്മയെ പുറത്തിരുത്തുകയും ചെയ്തു.

ഈ സമയത്ത് മുറിക്കുള്ളിൽ വെച്ച് പ്രതി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ കേസെടുത്ത പുത്തൂർ പോലീസ് പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.