Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKeralaഡാറ്റ ചോർത്തൽ വിവാദത്തിലേത് ഗുരുതര ആരോപണങ്ങൾ: മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തേടിയത്...

ഡാറ്റ ചോർത്തൽ വിവാദത്തിലേത് ഗുരുതര ആരോപണങ്ങൾ: മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തേടിയത് കെ സ്മാർട്ടിലുള്ളവരുടെ വിവരങ്ങൾ, ഒരു കോടിയോളം പേരുടെ വിവരങ്ങൾ ചോർന്നു? നിർണായക രേഖ പുറത്തുവിട്ടത് രമേശ് ചെന്നിത്തല | Data leak controversy

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങൾ. കെ-സ്‌മാർട്ട് വഴി വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് തേടിയതായാണ് വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആണ് കത്തയച്ചത്.(Serious allegations against CM office in data leak controversy)

രജിസ്റ്റർ ചെയ്തവരുടെ പേര്, പ്രായം, വാർഡ്, ലിംഗഭേദം, ജില്ല, താലൂക്ക്, ഫോൺ നമ്പർ എന്നിവ ഡാറ്റാ ഷീറ്റുകളായി നൽകാനാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പി.ആർ.ഡി വഴി വിവരങ്ങൾ കൈമാറാനാണ് നിർദേശം. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ടർമാരിലേക്ക് നേരിട്ട് സന്ദേശങ്ങൾ എത്തിക്കാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ഈ വിവരങ്ങൾ ഫെബ്രുവരി 12-നകം കൈമാറണമെന്നായിരുന്നു നിർദ്ദേശം. സ്‌പാർക്കിൽ നിന്ന് സർക്കാർ ജീവനക്കാരുടെ വിവരം ചോർത്തിയതിനേക്കാൾ എത്രയോ മടങ്ങ് വലിയ ഡാറ്റാ മോഷണമാണ് കെ-സ്‌മാർട്ട് വഴി നടന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി നേരിട്ട് നിർദ്ദേശിക്കാതെ ഇത്തരമൊരു കത്ത് അയക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാർ ജീവനക്കാർക്കും ജഡ്ജിമാർക്കും വരെ മുഖ്യമന്ത്രിയുടെ പേരിൽ വാട്‌സ്ആപ്പ് സന്ദേശങ്ങൾ എത്തിയത് സ്വകാര്യതയുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വൻ ഡാറ്റാ ചോർച്ചയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇക്കാര്യത്തിൽ കോടതി സ്വമേധയാ കേസെടുക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.