Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKeralaരാത്രിയിൽ ശബരിമല തീർത്ഥാടകരെ വനമേഖലയിൽ ഇറക്കിവിട്ടു: KSRTC ബസ് ഡ്രൈവർക്കെതിരെ പരാതി...

രാത്രിയിൽ ശബരിമല തീർത്ഥാടകരെ വനമേഖലയിൽ ഇറക്കിവിട്ടു: KSRTC ബസ് ഡ്രൈവർക്കെതിരെ പരാതി | Sabarimala pilgrims

🎙️ Latest Podcast

പത്തനംതിട്ട: പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് ടിക്കറ്റെടുത്ത ശബരിമല തീർത്ഥാടകരെ വനമേഖലയിൽ ഇറക്കിവിട്ടതായി പരാതി. പമ്പ – തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കെതിരെയാണ് തീർത്ഥാടക സംഘം രംഗത്തെത്തിയത്. വയോധികരും കുട്ടിയുമടങ്ങുന്ന കൊല്ലം സ്വദേശികളായ 13 അംഗ സംഘത്തിനാണ് ദുരനുഭവം ഉണ്ടായത്.(Sabarimala pilgrims were dropped off in the forest area at night, Complaint against KSRTC bus driver)

നിലയ്ക്കൽ സ്റ്റാൻഡിൽ ഇറങ്ങേണ്ട തീർത്ഥാടകരെ ഒരു കിലോമീറ്റർ അകലെ വനമേഖലയിലാണ് ഇറക്കിവിട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നിലയ്ക്കൽ സ്റ്റാൻഡിൽ ബസ് കയറ്റാതെ ഡ്രൈവർ തീർത്ഥാടകരെ വഴിയിൽ ഇറക്കിവിടുകയായിരുന്നു.

തീർത്ഥാടകർ ഏറെ നേരം ഭീതിയോടെ വഴിയിൽ നിൽക്കേണ്ടി വന്നു. പിന്നീട് മറ്റൊരു വാഹനം വിളിച്ചുവരുത്തിയാണ് സംഘം യാത്ര തുടർന്നത്. തീർത്ഥാടകരെ ബസിൽ നിന്ന് ഇറക്കിവിടുന്നതിന്റെയും അവർ ഇരുട്ടിലൂടെ നടന്നുപോകുന്നതിന്റെയും ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഗതാഗത മന്ത്രിക്ക് പരാതി നൽകാനാണ് നീക്കം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.