Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിയുടെ റിമാൻഡ് കാലാവധി നീട്ടി; തിരുവല്ലയിലെ ധനകാര്യ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിയുടെ റിമാൻഡ് കാലാവധി നീട്ടി; തിരുവല്ലയിലെ ധനകാര്യ സ്ഥാപനത്തിൽ ED റെയ്ഡ് | Sabarimala

🎙️ Latest Podcast

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ തന്ത്രി കണ്ഠര് രാജീവരെ കൊല്ലം വിജിലൻസ് കോടതി വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഓൺലൈൻ വഴിയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്.(Sabarimala gold theft case, Thanthri’s remand extended, ED raids financial institution)

തന്ത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പുറത്തുവന്നതോടെ തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഇഡി മിന്നൽ പരിശോധന നടത്തി. രണ്ടരക്കോടി രൂപ തന്ത്രി ഈ സ്ഥാപനത്തിൽ നിക്ഷേപിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഇഡിക്ക് വിവരം കൈമാറിയത്.

സ്ഥാപന ഉടമയുടെ വീട്ടിലും ഓഫീസുകളിലും പരിശോധന നടത്തി.  പരിശോധനകൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണെന്ന് അധികൃതർ വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.