Description
Digital Voice of Kerala
Thursday, March 26, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റപത്രം സമർപ്പിക്കാൻ SIT കൂടുതൽ സമയം തേടിയേക്കും...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റപത്രം സമർപ്പിക്കാൻ SIT കൂടുതൽ സമയം തേടിയേക്കും | Sabarimala

🎙️ Latest Podcast

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘം കൂടുതൽ സമയം തേടാൻ സാധ്യത. സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നതാണ് അന്വേഷണത്തെ ബാധിക്കുന്നത്. ഇക്കാര്യം അന്വേഷണസംഘം ഇന്ന് ഹൈക്കോടതിയെ അറിയിക്കും.(Sabarimala gold theft case, SIT may seek more time to file chargesheet )

സ്വർണ്ണപ്പാളികളിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനായി 36 സാമ്പിളുകളാണ് ജംഷഡ്‌പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബോറട്ടറിയിലേക്ക് അയച്ചിരിക്കുന്നത്. പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.

ലബോറട്ടറി ഫലം ലഭിച്ച ശേഷം പ്രതികളെ ഒരിക്കൽ കൂടി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിനു ശേഷമേ അന്തിമ കുറ്റപത്രം തയ്യാറാക്കൂ. കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 27 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.