Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: N വാസുവിൻ്റെ റിമാൻഡ് കാലാവധി നീട്ടി |...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: N വാസുവിൻ്റെ റിമാൻഡ് കാലാവധി നീട്ടി | Sabarimala

🎙️ Latest Podcast

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതി എൻ വാസുവിൻ്റെ റിമാൻ കാലാവധി നീട്ടി.14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അറസ്റ്റിലായ ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന് ജാമ്യം ലഭിച്ചു. (Sabarimala gold theft case, N Vasu’s remand period extended)

അന്വേഷണസംഘം കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് രണ്ട് കേസുകളിലും കൊല്ലം വിജിലൻസ് കോടതി അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം.

കണ്ഠരര് രാജീവര്: ദ്വാരപാലക ശില്പ കേസിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കട്ടിളപ്പാളി കേസിലെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച കോടതി വാദം കേൾക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.