Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളില്ലെന്ന് നടൻ ജയറാം...

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളില്ലെന്ന് നടൻ ജയറാം | Sabarimala

🎙️ Latest Podcast

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം നിഷേധിച്ച് നടൻ ജയറാം. ഇന്നലെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായ താരം മൂന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മൊഴി നൽകിയത്. പോറ്റിയുമായി തനിക്ക് യാതൊരുവിധ സാമ്പത്തിക ഇടപാടുകളുമില്ലെന്ന് ജയറാം അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.(Sabarimala gold theft case, Actor Jayaram denies having any financial dealings with Unnikrishnan Potty)

ശബരിമല ദർശനത്തിനിടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടത്. ഇതിനപ്പുറം ഇയാളുടെ അനധികൃത ഇടപാടുകളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു. സ്വന്തം വീട്ടിൽ വെച്ച് നടത്തിയ പൂജയുമായി ബന്ധപ്പെട്ട് ദക്ഷിണയായി നൽകിയ ചെറിയ തുകയല്ലാതെ മറ്റ് പണമിടപാടുകളൊന്നും നടത്തിയിട്ടില്ല.

വീട്ടിലെ പൂജയുമായി ബന്ധപ്പെട്ട ചിത്രങ്ങളും അനുബന്ധ വിവരങ്ങളും ജയറാം ഇഡിക്ക് കൈമാറി. അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചിട്ടുണ്ട്. കേസിൽ പൂർണ്ണമായും സഹകരിക്കുമെന്നാണ് മൊഴി നൽകിയ ശേഷം ജയറാം പ്രതികരിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.