Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaR രശ്മി BJPയിലേക്ക്: രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകും, കോൺഗ്രസിന് വൻ...

R രശ്മി BJPയിലേക്ക്: രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകും, കോൺഗ്രസിന് വൻ തിരിച്ചടി | BJP

🎙️ Latest Podcast

കൊല്ലം: കോൺഗ്രസ് നേതാവായിരുന്ന ആർ. രശ്മി ബിജെപിയിൽ ചേരുന്നു. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അവർ അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.(R Resmi to join BJP, Rajeev Chandrasekhar will give her membership)

മുൻ സിപിഎം എംഎൽഎ അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്നത് മുതൽ രശ്മി പാർട്ടി നേതൃത്വവുമായി അതൃപ്തിയിലായിരുന്നു. പാർട്ടിയിൽ തുടരുന്നതിനായി രശ്മി രണ്ട് പ്രധാന ആവശ്യങ്ങൾ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വെച്ചിരുന്നു.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി ഏറ്റെടുക്കുക. യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ്/കോർപ്പറേഷൻ സ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്ന് ഉറപ്പാക്കുക.

കെപിസിസി നേതൃത്വം രശ്മിയുമായി ചർച്ചകൾ നടത്തിയെങ്കിലും ഈ ഉപാധികൾ അംഗീകരിക്കാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് അവർ ബിജെപിയിലേക്ക് പോകാൻ തീരുമാനിച്ചത്. കൊട്ടാരക്കര മണ്ഡലത്തിൽ മികച്ച പോരാട്ടം കാഴ്ചവെച്ച നേതാക്കളിലൊരാളായ രശ്മിയുടെ മനംമാറ്റം ജില്ലയിലെ കോൺഗ്രസിന് തിരിച്ചടിയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.