തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് കടന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്കിൽ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി കൂടി നഴ്സുമാർ ബഹിഷ്കരിക്കുന്നു. ഇതോടെ പല പ്രമുഖ ആശുപത്രികളുടെയും പ്രവർത്തനം താളംതെറ്റി.(Private hospital nurses’ strike enters fourth day)
അടിസ്ഥാന ശമ്പളം 40,000 രൂപയായി വർധിപ്പിക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് നഴ്സിങ് സംഘടനകൾ വ്യക്തമാക്കി. എന്നാൽ സർക്കാർ പ്രഖ്യാപിച്ച ശമ്പള വർദ്ധനവ് നിലനിൽക്കെ ഈ സമരം അനാവശ്യമാണെന്നാണ് മാനേജ്‌മെന്റുകളുടെ വാദം.
സമരം ശക്തമായ പശ്ചാത്തലത്തിൽ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി നിർണ്ണായക ഇടപെടൽ നടത്തി. ആശുപത്രികളുടെ പ്രവർത്തനം ഒരു കാരണവശാലും തടസ്സപ്പെടുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണം. ഡ്യൂട്ടിക്ക് ഹാജരാകുന്ന ജീവനക്കാർക്കും ആശുപത്രികൾക്കും പോലീസ് സംരക്ഷണം നൽകണം.

